ലക്‌നൗ: സംസ്‌ഥാനത്ത് സ്‍ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങിയ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ സ്‍ത്രീ സുരക്ഷക്കായി വിവിധ പദ്ധതികള്‍ ഒരുക്കുന്നു. ‘മിഷന്‍ ശക്‌തി’, ‘ഓപറേഷന്‍ ശക്‌തി’ എന്നീ പേരുകളില്‍ ഒക്‌ടോബർ 17ന് പദ്ധതി ഉല്‍ഘാടനം ചെയ്യും. യു പി പൊലീസ് ഡി ജി പിയുടെയും അഡി. ചീഫ് സെക്രട്ടറിയുടെയും മേല്‍നോട്ട ചുമതലയില്‍ ആറ് മാസത്തേക്ക് ആയിരിക്കും പദ്ധതി കാലാവധി. ബോധവത്കരണ ക്യാമ്പയിനുകളാണ് മിഷന്‍ ശക്‌തി പദ്ധതിയുടെ ഭാഗമായി നടപ്പാക്കുക. ബോധകരണത്തിനായി പ്രത്യേക പരിശീലനം, ഇന്റര്‍വ്യൂ എന്നിവയിലൂടെ കൂട്ടായ പ്രവര്‍ത്തനം വഴി പദ്ധതി പ്രവര്‍ത്തികമാക്കും. സ്‍ത്രീകള്‍ക്ക് എതിരായ ആക്രമണങ്ങള്‍ തടയുകയാണ് ഓപ്പറേഷന്‍ ശക്‌തിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
Read also: മഴക്കെടുതി രൂക്ഷം; ആന്ധ്രയിലും ഹൈദരാബാദിലും മരണം 25







































