ഗുജറാത്തില്‍ കനത്ത മഴ തുടരുന്നു

By News Bureau, Malabar News
flood
Ajwa Travels

ഗാന്ധിനഗർ: ഗുജറാത്തില്‍ കനത്ത മഴ തുടരുന്നു. ദക്ഷിണ ഗുജറാത്തിലെ ജില്ലകളില്‍ പ്രളയ സമാന സാഹചര്യം നിലനില്‍ക്കുകയാണ്. അപകട മേഖലകളില്‍ നിന്ന് 3000ത്തിലധികം പേരെ ഒഴിപ്പിച്ചിട്ടുണ്ട്. മഴയിലും വെള്ളപ്പൊക്കത്തിലും ഇതുവരെ 61 പേര്‍ക്കാണ് ജീവന്‍ നഷ്‌ടമായത്.

ഗുജറാത്തിലെ നിരവധി ജില്ലകളില്‍ മഴ അതിരൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ 12 മണിക്കൂറിനിടെ ഗുജറാത്തിലെ ഛോട്ടാ ഉദേപൂരില്‍ 1433 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. അടുത്ത 5 ദിവസവും കനത്ത മഴ തുടരുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

അതേസമയം സംസ്‌ഥാനത്ത് രക്ഷാപ്രവര്‍ത്തനത്തിനായി എന്‍ഡിആര്‍എഫിന്റെ 13 സംഘങ്ങള്‍ എത്തിയിട്ടുണ്ട്. സംസ്‌ഥാന ദുരന്തനിവാരണ സേനയും രംഗത്തുണ്ട്. അതിതീവ്ര മഴ തുടരുന്ന ദക്ഷിണ ഗുജറത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് 3000 കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.

പല ജില്ലകളിലും ജനലനിരപ്പ് ഉയര്‍ന്നതായാണ് റിപ്പോർട്ടുകൾ. ദുരിതബാധിത പ്രദേശങ്ങളില്‍ നിന്ന് കൂടുതല്‍ ആളുകളെ ഒഴിപ്പിക്കുന്നതിന് തയ്യാറെടുപ്പുകള്‍ നടത്തണമെന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ജില്ലാ കളക്‌ടർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പലയിടത്തും പൊതുഗതാഗതവും തടസപ്പെട്ടിട്ടുണ്ട്.

Most Read: മെഡിക്കൽ കോളേജ് ജീവനക്കാർക്ക് നേരെ ആക്രമണം; മൂന്നുപേർ റിമാൻഡിൽ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE