ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലം; ‘സുദർശൻ സേതു’ ഉൽഘാടനം ചെയ്‌ത്‌ പ്രധാനമന്ത്രി

ഓഖയെയും ദ്വാരക ദ്വീപിനെയും ബന്ധിപ്പിക്കുന്ന പാലമാണിത്.

By Trainee Reporter, Malabar News
sudarshan sethu in gujarat
Ajwa Travels

ദ്വാരക: ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലം ‘സുദർശൻ സേതു’ ഗുജറാത്തിലെ ദ്വാരകയിൽ ഉൽഘാടനം ചെയ്‌ത്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. ഓഖയെയും ദ്വാരക ദ്വീപിനെയും ബന്ധിപ്പിക്കുന്ന പാലമാണിത്. ഭഗവാൻ കൃഷ്‌ണനുമായി ബന്ധപ്പെട്ട് പേരുകേട്ട നഗരമാണ് ദ്വാരക. പ്രസിദ്ധമായ ദ്വാരകാധീശ് ക്ഷേത്രം സ്‌ഥിതി ചെയ്യുന്നത് ഇവിടെയാണ്. മോദി ക്ഷേത്ര ദർശനം നടത്തുമെന്നാണ് വിവരം.

2017 ഒക്‌ടോബറിലാണ് 2.3 കിലോമീറ്റർ നീളമുള്ള പാലത്തിന്റെ തറക്കല്ലിട്ടത്. 979 കോടി രൂപയാണ് നിർമാണ ചിലവ്. നടപ്പാതയുടെ വശങ്ങളിലായി ഭഗവത് ഗീതയിൽ നിന്നുള്ള വരികളും കൃഷ്‌ണന്റെ ചിത്രങ്ങളും ആലേഖനം ചെയ്‌തിട്ടുണ്ട്‌. തുടക്കത്തിൽ സിഗ്‌നേച്ചർ പാലം എന്നാണ് പേര് നൽകിയത്. പിന്നീട് സുദർശൻ സേതുവെന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു.

ഇന്ന് ഉച്ചയോടെ ഗുജറാത്തിലെ രാജ്കോട്ടിൽ നിർമാണം പൂർത്തിയാക്കിയ എയിംസും പ്രധാനമന്ത്രി ഉൽഘാടനം ചെയ്യും. 1195 കോടി രൂപയാണ് എയിംസിന്റെ നിർമാണത്തിനായി ചിലവഴിച്ചത്. ഇതിന് പുറമെ ആന്ധ്ര, പഞ്ചാബ്, ഉത്തർപ്രദേശ്, പശ്‌ചിമബംഗാൾ എന്നിവിടങ്ങളിലെ എയിംസും പ്രധാനമന്ത്രി വെർച്വൽ വഴി ഉൽഘാടനം ചെയ്യും. വൈകിട്ട് നഗരത്തിൽ നടക്കുന്ന മെഗാ റോഡ് ഷോയിൽ പ്രധാനമന്ത്രി പങ്കെടുക്കും.

Most Read| തലച്ചോറിൽ വയർലെസ് ചിപ്പ്; മാറിമറയുമോ മനുഷ്യന്റെ ഭാവി!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE