കർഷകാഗ്‌നി നാളെ വീണ്ടും കത്താൻ ആരംഭിക്കും; രാകേഷ് ടിക്കായത്ത് മുൻകരുതൽ കസ്‌റ്റഡിയിൽ

2020 സെപ്റ്റംബറിൽ ഇന്ത്യൻ പാർലമെന്റ് പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ രൂപം കൊണ്ടതാണ് 50 ഓളം കർഷക സംഘടനകൾ നയിക്കുന്ന സമരം. വിവിധ രാഷ്‌ട്രീയ, സാമൂഹിക സംഘടനകൾ ഈ നിയമങ്ങളെ 'കർഷക വിരുദ്ധ നിയമങ്ങൾ' എന്നാണ് വിശേഷിപ്പിക്കുന്നത്.

By Central Desk, Malabar News
Farmer's fire will start burning again tomorrow; rakesh tikait in custody
Ajwa Travels

ന്യൂഡെൽഹി: ഓഗസ്‌റ്റ് 22 തിങ്കളാഴ്‌ച കര്‍ഷക സമരം വീണ്ടും ആരംഭിക്കാനിരിക്കെ ഭാരതീയ കിസാന്‍ യൂണിയന്‍ (ബികെയു) നേതാവ് രാകേഷ് ടിക്കായത്തിനെ പൊലീസ് കസ്‌റ്റഡിയിൽ എടുത്തു. മുന്‍കരുതലെന്ന നിലയിലാണ് നടപടിയെന്ന് ഡെൽഹി പൊലീസ് നേതൃത്വം അറിയിച്ചു.

എന്നാൽ, കര്‍ഷകരുടെ ശബ്‌ദം അടിച്ചമര്‍ത്താന്‍ പോലീസിന് കഴിയില്ലെന്ന് രാകേഷ് ടിക്കായത്ത് ട്വീറ്റ് ചെയ്‌തു. നാള സമരം ആരംഭിക്കും എന്നത് മുന്നിൽകണ്ട് ഡെല്‍ഹി-ഹരിയാന അതിര്‍ത്തിയായ തിക്രിയില്‍ സിമന്റ് ബാരിക്കേഡുകള്‍ സ്‌ഥാപിച്ച് പോലീസ് സുരക്ഷ ശക്തമാക്കി.

കഴിഞ്ഞ സമരം അവസാനിപ്പിക്കാനായി കേന്ദ്രം വാഗ്‌ദാനം ചെയ്‌ത താങ്ങുവിലയും ശേഖരണവും വാഗ്‌ദാനത്തിൽ മാത്രം ഒതുക്കിയ സമിതിയിൽ അവിശ്വാസം പ്രകടിപ്പിച്ചാണ്‌ കർഷക സംഘടനകൾ നാളെ മുതൽ വീണ്ടും സമരം ആരംഭിക്കുന്നത്. യുപി ഉൾപ്പെടെ ഉള്ള സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഒരുവർഷം മുൻപ് ഒതുക്കിതീർത്ത സ,സമരമാണ് വീണ്ടും ആരംഭിക്കുന്നത്.

നാളെ ആരംഭിക്കുന്ന സമരം ജന്തര്‍ മന്തറില്‍ ആരംഭിക്കാനാണ് കര്‍ഷകര്‍ ആഹ്വാനം ചെയ്‌തിരിക്കുന്നത്‌. വിവിധയിടങ്ങളില്‍ നിന്ന് ഇന്നാ രാവിലെ മുതല്‍ കര്‍ഷകര്‍ ഡെല്‍ഹിയിലേക്ക് വന്നു കൊണ്ടിരിക്കുന്നുണ്ട്. താങ്ങുവില നിയമമാക്കാതെ ഉറപ്പുകള്‍ കൊണ്ട് ഒരു കാര്യവുമില്ലെന്നാണ് സംഘടനകളുടെ നിലപാട്.

Farmer's fire will start burning again tomorrow; rakesh tikait in custody
Image Courtesy: Anindito Mukherjee (Getty Images)

2020 സെപ്റ്റംബറിൽ ഇന്ത്യൻ പാർലമെന്റ് പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരായ നിരന്തര പ്രതിഷേധമാണ് 2020 ലെ ഇന്ത്യൻ കർഷകരുടെ പ്രതിഷേധം. പല കർഷക യൂണിയനുകളും ഈ നടപടികളെ കർഷക വിരുദ്ധ നിയമങ്ങൾഎന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.

2020 ഓഗസ്‌റ്റിൽ ആരംഭിച്ച മുൻസമരം ഒരു വർഷവും നാല് മാസവുമാണ് നീണ്ട് നിന്നത്. യുപി ഉൾപ്പെടെ ഉള്ള സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കേന്ദ്ര സർക്കാർ ഒടുവില്‍ കർഷക സമരങ്ങൾക്ക് കാരണമായ നിയമങ്ങള്‍ പിൻവലിക്കുകയും സമരക്കാരുടെ വിവിധ ആവശ്യങ്ങൾ ഉപാധികൾ ഇല്ലാതെ അംഗീകരിക്കുകയും ആയിരുന്നു. തുടർന്നാണ് സമരം അവസാനിച്ചിരുന്നത്.

Most Read: ഓപറേഷനിലൂടെ നാവ് രണ്ടാക്കി; ഒരേസമയം രണ്ട് പാനീയങ്ങൾ രുചിച്ച് യുവതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE