ഓപറേഷനിലൂടെ നാവ് രണ്ടാക്കി; ഒരേസമയം രണ്ട് പാനീയങ്ങൾ രുചിച്ച് യുവതി

By News Desk, Malabar News
Woman With Split Tongue Tastes 2 Drinks At Same Time, Watch Her Reaction
Ajwa Travels

കാലിഫോർണിയയിൽ താമസിക്കുന്ന ഒരു ഡ്രെഡ്‌ലോക്ക് (നീളത്തിൽ തലമുടി പിരിക്കുന്ന രീതി) ആർട്ടിസ്‌റ്റാണ് ബ്രയാന മേരി ഷിഹാദെ. സ്വന്തം ശരീരത്തിൽ പുതിയ പരീക്ഷണങ്ങൾ നടത്താൻ ഏറെ താൽപര്യമുള്ള വ്യക്‌തി കൂടിയാണ് ബ്രയാന. ഇപ്പോൾ ബ്രയാന നടത്തിയ പുതിയ പരീക്ഷണം വിശ്വസിക്കാൻ പോലും ആളുകൾക്ക് സാധിക്കുന്നില്ല. ശസ്‌ത്രക്രിയയിലൂടെ നാവ് രണ്ടായി പിളർന്നിരിക്കുകയാണ് യുവതി.

ഒരേ സമയം രണ്ട് വ്യത്യസ്‌ത സാധനങ്ങൾ തനിക്ക് രുചിക്കാനാവുമെന്ന് ബ്രിയാന സമൂഹ മാദ്ധ്യമങ്ങളിലൂടെ പറഞ്ഞു. ഇൻസ്‌റ്റഗ്രാമിൽ 228,000ത്തിലധികം ഫോളോവേഴ്‌സുള്ള ബ്രിയാന അടുത്തിടെ പോസ്‌റ്റ്‌ ചെയ്‌ത ഒരു റീൽ വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു. ഒരു ഗ്‌ളാസിൽ വെള്ളവും മറ്റൊരു ഗ്‌ളാസിൽ സ്‌പ്രൈറ്റും വെച്ച ശേഷം രണ്ടും ഒരേസമയം രുചിച്ച് നോക്കുന്നതാണ് വീഡിയോയിലുള്ളത്.

‘ഏത് രണ്ട് രുചികളാണ് നിങ്ങൾ ആദ്യം പരീക്ഷിക്കുന്നത്?’ എന്ന അടിക്കുറിപ്പോടെ പങ്കുവെച്ചിരിക്കുന്ന വീഡിയോക്ക് താഴെ നിരവധി ആളുകളാണ് കമന്റുമായി എത്തിയിരിക്കുന്നത്. തലച്ചോറിനെ തന്നെ ആശയക്കുഴപ്പത്തിലാക്കുന്നു എന്നാണ് ഒരാളുടെ കമന്റ്. 200000 ആളുകൾ ഇതിനോടകം വീഡിയോ കണ്ടുകഴിഞ്ഞു. നിരവധി പേർ ഷെയർ ചെയ്യുന്നുമുണ്ട്. ബ്രിയനയുടെ നാവിനെ ചൊല്ലിയാണ് ചർച്ചകൾ പുരോഗമിക്കുന്നത്.

അതേസമയം, നാവ് പിളരുന്ന പ്രക്രിയ അപകടകരമാണ്, അത് ചെയ്യുന്നവരിൽ രക്‌തസ്രാവം, അണുബാധ, നാഡി ക്ഷതം എന്നീ ഗുരുതരാവസ്‌ഥകൾക്ക് സാധ്യതയുണ്ടെന്ന് ബ്രിട്ടീഷ് ഡെന്റൽ ജേർണൽ വ്യക്‌തമാക്കുന്നു. ‘ഡെന്റൽ സർജൻമാർ എന്ന നിലയിൽ, ഇത്തരം പ്രവർത്തികളുടെ ഭയാനകമായ ചില അനന്തരഫലങ്ങൾ ഞങ്ങൾ കണ്ടിട്ടുണ്ട്. ആളുകൾ അവ തിരിച്ചറിയേണ്ടത് വളരെ പ്രധാനമാണ്. ഗണ്യമായ രക്‌തനഷ്‌ടം, അണുബാധ, നാഡിക്ഷതം, ശ്വസിക്കാനോ വിഴുങ്ങാനോ ഉള്ള പ്രശ്‌നങ്ങൾ എന്നിവക്ക് കാരണമാകും. ഗുരുതരമായ അപകടസാധ്യത ഇത്തരക്കാർ സ്വയം വരുത്തിവെക്കുകയാണ്’; യുണൈറ്റഡ് കിംഗ്‌സമിലെ റോയൽ കോളേജ് ഓഫ് സർജൻസ്‌ ഡെന്റൽ സർജറി ഫാക്കൽറ്റിയുടെ ജൂനിയർ വൈസ് ഡീൻ സെലീന മാസ്‌റ്റ്ർ പറയുന്നു.

 

View this post on Instagram

 

A post shared by ?Flower? (@flower.friendly)

Most Read: ആശുപത്രിയുടെ പരസ്യം; പ്രതിഫലമായി 50 കരൾമാറ്റ ശസ്‌ത്രക്രിയകൾ ആവശ്യപ്പെട്ട് സോനു സൂദ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE