‘കോബ്ര’യ്‌ക്ക് ശേഷം വിക്രം- അജയ് ജ്‌ഞാനമുത്തു കൂട്ടുകെട്ട് വീണ്ടും

By Film Desk, Malabar News
Ajwa Travels

‘കോബ്ര’യ്‌ക്ക് ശേഷം ചിയാന്‍ വിക്രമും സംവിധായകന്‍ അജയ് ജ്‌ഞാനമുത്തുവും വീണ്ടും ഒന്നിക്കുന്നു. ചിത്രത്തെ സബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നുവെന്നാണ് റിപ്പോര്‍ട്. പാ രഞ്‌ജിത്തിനൊപ്പമുള്ള ചിയാന്റെ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായാല്‍ ജ്‌ഞാനമുത്തുവിനൊപ്പമുള്ള ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്.

പാ രഞ്‌ജിത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും. ‘ചിയാന്‍ 61‘ എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.

അതേസമയം മൂന്ന് വര്‍ഷത്തിലേറെയായി ‘കോബ്ര’യുടെ വർക്കുകള്‍ പുരോഗമിക്കുകയാണ്. ഫെബ്രുവരി 15ന് ചിത്രീകരണം പൂര്‍ത്തിയായ സിനിമയുടെ പോസ്‌റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളാണ് ഇപ്പോൾ നടക്കുന്നത്. ജൂണില്‍ പ്രദര്‍ശനത്തിന് എത്തുമെന്നാണ് റിപ്പോര്‍ട്.

സെവന്‍ സ്‌ക്രീന്‍ സ്‌റ്റുഡിയോസിന്റെ ബാനറില്‍ എസ്എസ് ലളിത് കുമാർ നിര്‍മിക്കുന്ന ‘കോബ്ര’യില്‍ ഒന്നിലധികം ലുക്കിലായിരിക്കും വിക്രം എത്തുക. ബുദ്ധിമാനായ ഗണിത ശാസ്‌ത്രജ്‌ഞനായും വേഷംമാറിയ കലാകാരനായുമെല്ലാം താരം എത്തുമെന്നാണ് വിവരം.

ഇര്‍ഫാന്‍ പത്താന്‍ ആണ് ചിത്രത്തിന്‍ വില്ലന്‍ കഥപാത്രത്തെ അവതരിപ്പിക്കുന്നത്. ബാബു ആന്റിണിയും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. കൂടാതെ മലയാളി താരങ്ങളായ മാമുക്കോയ, റോഷന്‍ മാത്യൂസ്, ഹരീഷ് പേരടി എന്നിവരും കെഎസ് രവികുമാര്‍, ശ്രീനിധി ഷെട്ടി, മൃണാളിനി, പദ്‌മപ്രിയ തുടങ്ങിയരും ചിത്രത്തിലുണ്ട്.

Most Read: വ്‌ളോഗർ റിഫയുടെ മരണം; ഭർത്താവ് മെഹ്‌നാസിനായി ലുക്കൗട്ട് നോട്ടീസ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE