ഡിസ്‌ലൈക്കുകൾ വാരികൂട്ടി ആലിയയുടെ ‘സഡക് 2’ ട്രെയിലർ

By Desk Reporter, Malabar News
alia bhatt_2020 Aug 13

സംവിധായകൻ മഹേഷ്‌ ഭട്ടും മകൾ ആലിയ ഭട്ടും ഒന്നിച്ചെത്തുന്ന ‘സഡക് 2’ വിന് യൂട്യൂബിൽ ഡിസ്‌ലൈക്ക് പെരുമഴ. ആലിയ ഭട്ട്, സഞ്ജയ്‌ ദത്ത്, ആദിത്യ റോയ് കപൂർ തുടങ്ങിയവർ മുഖ്യവേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലറാണ് ഇതിനോടകം 2.7 മില്യൺ ഡിസ്‌ലൈകുകൾ വാരികൂട്ടിയത്. ബുധനാഴ്ചയാണ് ചിത്രത്തിന്റെ ട്രെയിലർ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തത്.

ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ‘സ്റ്റാർ കിഡ്സി’നേയും അവരുടെ സിനിമകളെയും ബഹിഷ്കരിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. സുശാന്തിന്റെ മരണത്തിൽ വിവാദങ്ങൾ കനക്കുന്നതിന് പിന്നാലെ മഹേഷ്‌ ഭട്ടിന്റെയും ആലിയ ഭട്ടിന്റെയും സിനിമ കൂടി വന്നതോടെ കാര്യങ്ങളുടെ കിടപ്പ് പിന്നെയും കൈവിട്ടുപോവുകയായിരുന്നു.

2 ദശാബ്ദങ്ങൾക്ക് ശേഷം മഹേഷ്‌ ഭട്ട് സംവിധായകരംഗത്തേക്ക് തിരിച്ചുവരുന്നെന്ന പ്രത്യേകതയും ‘സഡക് 2’വിനുണ്ട്. ആലിയ ഭട്ടിനൊപ്പം സഹോദരി പൂജാ ഭട്ടും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്ററും ട്രോളന്മാർ ഏറ്റെടുത്തിരുന്നു.

‘സഡക് 2’വിന് ഇതുവരെ 164K ലൈക്കുകളാണ് കിട്ടിയത്. ട്രെയിലറിന് ലഭിച്ച ലൈക്കുകളുടെയും ഡിസ്‌ലൈക്കുകളുടെയും അനുപാതം നോക്കുമ്പോൾ 95 ശതമാനമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE