മക്ക: സൗദിയിലുള്ള ഉംറ വിസക്കാർ ജൂൺ ആറിനകം രാജ്യം വിടണമെന്ന് ഹജ്‌ജ് ഉംറ മന്ത്രാലയം. സൗദിയിലെത്തി 90 ദിവസമോ അല്ലെങ്കിൽ ജൂൺ ആറോ ആണ് പരമാവധി താമസിക്കാനുള്ള കാലയളവ്. ഓൺലൈൻ ഉംറ വിസകളിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.
വിസ ലഭിച്ചു 90 ദിവസത്തിനുള്ളിൽ സൗദിയിൽ എത്തണം. അല്ലെങ്കിൽ വിസ കാൻസൽ ആകും. എന്നാൽ, സൗദിയിൽ എത്തിയാൽ പരമാവധി 90 ദിവസം താമസിക്കാം. ഇതായിരുന്നു ഇതുവരെ ഇഷ്യൂ ചെയ്‌ത വിസകളിൽ കാണിച്ചിരുന്നത്. എന്നാൽ, കഴിഞ്ഞ ദിവസം മുതൽ ഇഷ്യൂ ചെയ്യുന്ന വിസകളിൽ സൗദിയിലെത്തി 90 ദിവസമോ അല്ലെങ്കിൽ ജൂൺ ആറോ ഏതാണോ ആദ്യം എത്തുന്നത്, അതാണ് പരമാവധി താമസിക്കാനുള്ള കാലയളവ്. അതിന് മുൻപ് നാട്ടിലേക്ക് തിരിച്ചുപോകേണ്ടി വരും. ഹജ്‌ജിന് മുന്നോടിയായാണ് ഈ തീരുമാനമെന്നാണ് സൂചന.
Most Read| കോടികളുടെ പാരമ്പര്യ സ്വത്ത്; ആവശ്യക്കാർക്ക് വിതരണം ചെയ്യാനൊരുങ്ങി 31-കാരി







































