കോഴിക്കോട്: എരഞ്ഞിക്കലിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് 11 കെവി ലൈനിൽ ഇടിച്ച് അപകടം. അഞ്ചുപേർക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. ഇന്ന് രാവിലെ ഏഴുമണിയോടെ എരഞ്ഞിക്കൽ കെഎസ്ഇബിക്ക് സമീപമാണ് അപകടമുണ്ടായത്.
തൊട്ടിൽപ്പാലത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ചെറിയ പൊട്ടിത്തെറിയുണ്ടായി. കെഎസ്ഇബിക്ക് എട്ടുലക്ഷം രൂപയുടെ നഷ്‌ടമുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്.
Most Read| റിസർവേഷൻ നയം പരിഷ്‌കരിച്ച് റെയിൽവേ; ഇനി രണ്ടുമാസം മുൻപ് മാത്രം ബുക്കിങ്







































