തിരുവനന്തപുരം: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പാലക്കാട്, ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പിന്റെ വിധിയറിയാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം. പാലക്കാട് കോൺഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന് 258 വോട്ടിന്റെ ലീഡ്. മണ്ഡലത്തിൽ വോട്ടെണ്ണൽ മൂന്നാം റൗണ്ടിലേക്ക് കടന്നു.
ആദ്യം പോസ്റ്റൽ വോട്ടുകളും വീട്ടിലെ വോട്ടുകളും എണ്ണിത്തുടങ്ങിയപ്പോൾ പാലക്കാട് മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി സി കൃഷ്ണകുമാർ തുടക്കം മുതൽ ലീഡ് ചെയ്യുകയായിരുന്നു.
ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർഥി യുആർ പ്രദീപ് മുന്നിലാണ്. 2037 വോട്ടിനാണ് മുന്നിൽ. വയനാട്ടിൽ പ്രിയങ്ക ഗാന്ധിയാണ് മുന്നിൽ. ഇവിഎം എണ്ണിത്തുടങ്ങിയപ്പോഴും പ്രിയങ്ക ഗാന്ധി വൻ ലീഡ് നിലനിർത്തുകയാണ്. പാലക്കാട് ഷാഫി പറമ്പിലിന്റെ പിൻഗാമിയായി എത്തിയ രാഹുൽ മാങ്കൂട്ടത്തിൽ മികച്ച വിജയം നേടുമെന്നാണ് യുഡിഎഫ് പ്രതീക്ഷ.
കോൺഗ്രസ് വിട്ട് വന്ന പി സരിനിലൂടെ ഏറെക്കാലത്തിന് ശേഷം മണ്ഡലം പിടിക്കാമെന്ന് എൽഡിഎഫും കണക്കുകൂട്ടുന്നു. നേമത്തിന് ശേഷം കൃഷ്ണകുമാറിലൂടെ പാലക്കാട് രണ്ടാമത്തെ അക്കൗണ്ട് തുറക്കാനാകുമെന്നാണ് ബിജെപി പ്രതീക്ഷ.
ചേലക്കരയിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ വാശിയേറിയ മൽസരമാണ് നടക്കുന്നത്. രമ്യ ഹരിദാസ് മണ്ഡലം പിടിച്ചെടുക്കുമെന്ന് യുഡിഎഫ് വിശ്വസിക്കുമ്പോൾ യുആർ പ്രദീപ് മണ്ഡലം നിലനിർത്തുമെന്ന് എൽഡിഎഫ് പറയുന്നു. കെ ബാലകൃഷ്ണനാണ് എൻഡിഎ സ്ഥാനാർഥി. വയനാട്ടിൽ പ്രിയങ്കയുടെ ഭൂരിപക്ഷം നാലുലക്ഷം കടക്കുമെന്നാണ് യുഡിഎഫിന്റെ വിശ്വാസം.
സത്യൻ മൊകേരിയുടെ മണ്ഡലം പിടിച്ചെടുക്കാമെന്ന് എൽഡിഎഫും കണക്കുകൂട്ടുന്നു. വാശിയേറിയ മൽസരം കാഴ്ചവെക്കാനാകുമെന്നാണ് ബിജെപിയുടെയും പ്രതീക്ഷ. നവ്യ ഹരിദാസാണ് ബിജെപി സ്ഥാനാർഥി.
Most Read| ആറുദിവസം കൊണ്ട് 5,750 മീറ്റർ ഉയരം താണ്ടി; കിളിമഞ്ചാരോ കീഴടക്കി മലയാളി പെൺകുട്ടി