ന്യൂഡെല്‍ഹി : രാജ്യത്ത് പ്രതിദിന കോവിഡ് കണക്കുകളില്‍ വലിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കോവിഡ് റിപ്പോര്‍ട്ട് ചെയ്‌തവരുടെ എണ്ണം നാൽപത്തിനായിരത്തില്‍ താഴെ എത്തി. 38,310 ആളുകള്‍ക്കാണ് കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. കോവിഡ് സ്‌ഥിരീകരിക്കുന്ന ആളുകളുടെ എണ്ണത്തിൽ വലിയ കുറവാണ് കഴിഞ്ഞ കുറെ മാസങ്ങള്‍ വച്ച് നോക്കുമ്പോള്‍ ഇത്. കഴിഞ്ഞ ദിവസത്തെ കണക്കുകള്‍ കൂടിയാകുമ്പോള്‍ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 82,67,632 ആയി ഉയര്‍ന്നു. ഒപ്പം തന്നെ കഴിഞ്ഞ ദിവസം 490 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 1,27,093 ആയി ഉയര്‍ന്നു.
രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളിലായി രേഖപ്പെടുത്തുന്ന ഉയര്‍ന്ന രോഗമുക്‌തി നിരക്ക് വലിയ ആശ്വാസമാണ് രാജ്യത്ത് നല്‍കുന്നത്. കൂടുതല്‍ ആളുകള്‍ രോഗ മുക്‌തരാകുന്നതോടെ ചികിൽസയില്‍ കഴിയുന്ന ആളുകളുടെ എണ്ണത്തില്‍ വലിയ കുറവാണ് രാജ്യത്ത് ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസം രാജ്യത്ത് രോഗ മുക്‌തരായ ആളുകളുടെ എണ്ണം 58,323 ആണ്. ഇതോടെ രാജ്യത്തെ ആകെ രോഗ മുക്‌തരുടെ എണ്ണം 76,03,121 ആയി ഉയര്‍ന്നു. നിലവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചികിൽസയില്‍ തുടരുന്ന ആളുകളുടെ എണ്ണം 5,41,405 ആണ്.
Read also : സംസ്‌ഥാന ബിജെപിയിൽ ഭിന്നത രൂക്ഷം; ഇടപെടില്ലെന്ന് കേന്ദ്രം







































