പ്രതിദിന രോഗബാധയില്‍ വലിയ കുറവ്; രാജ്യത്ത് ആശങ്കകള്‍ക്ക് നേരിയ അയവ്

By Team Member, Malabar News
Malabarnews_covid in india
Representational image
Ajwa Travels

ന്യൂഡെല്‍ഹി : രാജ്യത്ത് പ്രതിദിന കോവിഡ് കണക്കുകളില്‍ വലിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കോവിഡ് റിപ്പോര്‍ട്ട് ചെയ്‌തവരുടെ എണ്ണം നാൽപത്തിനായിരത്തില്‍ താഴെ എത്തി. 38,310 ആളുകള്‍ക്കാണ് കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. കോവിഡ് സ്‌ഥിരീകരിക്കുന്ന ആളുകളുടെ എണ്ണത്തിൽ വലിയ കുറവാണ് കഴിഞ്ഞ കുറെ മാസങ്ങള്‍ വച്ച് നോക്കുമ്പോള്‍ ഇത്. കഴിഞ്ഞ ദിവസത്തെ കണക്കുകള്‍ കൂടിയാകുമ്പോള്‍ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 82,67,632 ആയി ഉയര്‍ന്നു. ഒപ്പം തന്നെ കഴിഞ്ഞ ദിവസം 490 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 1,27,093 ആയി ഉയര്‍ന്നു.

രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളിലായി രേഖപ്പെടുത്തുന്ന ഉയര്‍ന്ന രോഗമുക്‌തി നിരക്ക് വലിയ ആശ്വാസമാണ് രാജ്യത്ത് നല്‍കുന്നത്. കൂടുതല്‍ ആളുകള്‍ രോഗ മുക്‌തരാകുന്നതോടെ ചികിൽസയില്‍ കഴിയുന്ന ആളുകളുടെ എണ്ണത്തില്‍ വലിയ കുറവാണ് രാജ്യത്ത് ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസം രാജ്യത്ത് രോഗ മുക്‌തരായ ആളുകളുടെ എണ്ണം 58,323 ആണ്. ഇതോടെ രാജ്യത്തെ ആകെ രോഗ മുക്‌തരുടെ എണ്ണം 76,03,121 ആയി ഉയര്‍ന്നു. നിലവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചികിൽസയില്‍ തുടരുന്ന ആളുകളുടെ എണ്ണം 5,41,405 ആണ്.

Read also : സംസ്‌ഥാന ബിജെപിയിൽ ഭിന്നത രൂക്ഷം; ഇടപെടില്ലെന്ന് കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE