പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ നഗരസഭയില്‍ ആദ്യഘട്ട സ്‌ഥാനാര്‍ഥിപ്പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്. ആകെയുള്ള 17 സീറ്റുകളില്‍ 13 സീറ്റുകളിലെ സ്‌ഥാനാര്‍ഥികളുടെ പട്ടികയാണ് പുറത്തിറക്കിയത്. ആറുപേര്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിനിധികളും ഒരാള്‍ കെഎസ്‌യു മണ്ഡലം സെക്രട്ടറി ലറ്റീഷ ജോഷിയുമാണ്. നഗരസഭാ ഭരണം പിടിക്കുകയെന്ന ലക്ഷ്യത്തോടെ യുഡിഎഫ് ഒറ്റക്കെട്ടായാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് ബ്ളോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് എംഎം സക്കീര്‍ ഹുസൈന്‍ പറഞ്ഞു.
Malabar News: ജ്വല്ലറി തട്ടിപ്പ്; ഒന്നാം പ്രതി പൂക്കോയ തങ്ങള്‍ കീഴടങ്ങാന്‍ സാധ്യത
ആകെ 34 സീറ്റുകളില്‍ 17 എണ്ണത്തിലാണ് കോണ്‍ഗ്രസ് മല്‍സരിക്കുന്നത്. ബാക്കി 17ല്‍ മുസ്‌ലിം ലീഗാണ് മല്‍സരിക്കുന്നത്. കെപിസിസി മാനദണ്ഡം പാലിച്ച് യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കുമാണ് കൂടുതല്‍ അവസരം നല്‍കിയത്. കോണ്‍ഗ്രസ് ആദ്യഘട്ട സ്‌ഥാനാര്‍ഥികളും വാര്‍ഡും:
ടിപി കൃഷ്‌ണപ്രിയ(01), എംഎം സക്കീര്‍ ഹുസൈന്‍(02), ശ്രീജിഷ രതീഷ്(06), മിനി മുരളീധരന്‍(11), ചക്കാലിപ്പറമ്പില്‍ ബാബുരാജന്‍(13), ചിത്രപ്രകാശ്(20), വിപി ഷീബ ഗോപാല്‍(23), നിഷാ സുബൈര്‍(26), ലറ്റീഷ ജോഷി(29), എന്‍എ മുഹമ്മദ് സുനില്‍(30), അറഞ്ഞിക്കല്‍ ആനന്ദന്‍(32), നെച്ചിയില്‍ ഫഹദ്(33), എംകെ രാജേഷ്(34). ബാക്കി സീറ്റുകളില്‍ സ്‌ഥാനാര്‍ഥികളെ സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയാണ്.







































