ജ്വല്ലറി തട്ടിപ്പ്; ഒന്നാം പ്രതി പൂക്കോയ തങ്ങള്‍ നാളെ കീഴടങ്ങും

By Staff Reporter, Malabar News
malabar image_malabar news
പൂക്കോയ തങ്ങൾ
Ajwa Travels

കാസര്‍ഗോഡ്: കോടതിയില്‍ കീഴടങ്ങാന്‍ നീക്കം ആരംഭിച്ച് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിലെ ഒന്നാംപ്രതി പൂക്കോയ തങ്ങള്‍. ചോദ്യം ചെയ്യലിന് ഹാജരാകാതെ വന്നതോടെയാണ് ജ്വല്ലറി മാനേജിംഗ് ഡയറക്‌ടര്‍ ടികെ പൂക്കോയ തങ്ങള്‍ ഒളിവില്‍ പോയെന്ന ആക്ഷേപമുയര്‍ന്നത്. ഇയാൾ നാളെ കീഴടങ്ങും എന്നാണ് ലഭിക്കുന്ന വിവരം.

അന്വേഷണ സംഘം എംസി കമറുദ്ദീന്റെ അറസ്‌റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് പൂക്കോയ തങ്ങൾ ഒളിവിൽ പോയതായി വാർത്തകൾ വന്നത്. തുടർന്ന് തങ്ങള്‍ക്കായി അന്വേഷണ സംഘം തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. ഇതിനിടെയാണ് കേസില്‍ ഒന്നാം പ്രതിയായ പൂക്കോയ തങ്ങള്‍ കോടതിയില്‍ കീഴടങ്ങാന്‍ നീക്കം ആരംഭിച്ചത്. നാളെ ഹൊസ്ദുര്‍ഗ് കോടതിയില്‍ കീഴടങ്ങും എന്നാണ് അറിയുന്നത്.

Related News: ജ്വല്ലറി തട്ടിപ്പ്; പൂക്കോയ തങ്ങൾ ഒളിവിൽ; അന്വേഷണം ഊർജിതമാക്കി പോലീസ്

ഇതിനിടെ നിക്ഷേപ തട്ടിപ്പില്‍ രണ്ട് കേസുകള്‍ കൂടി രജിസ്‌റ്റര്‍ ചെയ്‌തു. ഇതോടെ ആകെ കേസുകളുടെ എണ്ണം 117 ആയി മാറി. അതേസമയം കമറുദ്ദീനെ അറുപതോളം സാക്ഷികളില്‍ നിന്നുള്ള തെളിവുകളുടെ അടിസ്‌ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം കേസില്‍ പ്രതിചേര്‍ത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE