ഡെൽഹി: പുലർച്ച 3.45ന് ലഭ്യമായ കണക്കനുസരിച്ച് ഭരണപക്ഷമായ എന്‍ഡിഎക്കാണ് മുന്‍തൂക്കം. ബിജെപി 73 സീറ്റുകളിൽ വിജയം ഉറപ്പിച്ചു. എൻഡിഎ സഖ്യ കക്ഷികളായ ജെഡിയു 42 സീറ്റിലും ഹിന്ദുസ്ഥാനി ആവാം മോർച്ച 4 സീറ്റിലും വികാഷീൽ ഇൻസാൻ പാർട്ടി 4 സീറ്റിലും വിജയം ഉറപ്പിച്ചു. ആകെ 123 സീറ്റിൽ എൻഡിഎ വിജയിച്ചു. ആകെയുളള 243 സീറ്റിൽ 122 സീറ്റാണ് ഭരണത്തിലെത്താൻ വേണ്ടത്. അത് എൻഡിഎ ഉറപ്പിച്ചു
മഹാസഖ്യത്തിലെ ആർജെഡി 75 സീറ്റിലും, ഇന്ത്യൻ നാഷണൽ കോൺഗ്രസ് 19 സീറ്റിലും സിപിഎ (എംഎൽ) 12 സീറ്റിലും സിപിഎം 2 സീറ്റിലും സിപിഐ 2 സീറ്റിലുമായി മൊത്തം 110 സീറ്റിൽ വിജയം ഉറപ്പിച്ചു. ഭരണം നിലനിർത്തിയെങ്കിലും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയുവിന് തിരഞ്ഞെടുപ്പിൽ നിറംമങ്ങി. 43 സീറ്റിലേക്ക് ഒതുങ്ങി. അത് ബിജെപി ആഗ്രഹിച്ചതുമായിരുന്നു.
ഇനി 2 സീറ്റുകളുടെ ഫലമറിയാൻ ബാക്കിയുണ്ട്. അതിൽ, 1 ബിജെപിയും 1 ജെഡിയുവും ലീഡ് ചെയ്യുന്നു. മറ്റുള്ളവർ 08 ഇടങ്ങളിൽ വിജയം ഉറപ്പിച്ചു. അസദുദ്ദിൻ ഒവൈസിയുടെ എഐഎംഐഎം 05 സീറ്റും ഐഎൻഡി 01 സീറ്റും ബിഎസ്പിയും എൽജെപിയും ഓരോ സീറ്റ് വീതവും വിജയം കണ്ടു. ആർഎൽഎസ്പി എവിടെയും വിജയിച്ചിട്ടില്ല.
ഏറ്റവും വലിയ ഒറ്റകക്ഷി ആകാൻ സാധിച്ചില്ല എന്നിടത്ത് മാത്രമാണ് ബിജെപിക്ക് പിഴച്ചത്. നിതീഷ് കുമാറിനെ ഒതുക്കലും അസദുദ്ദീന്‍ ഒവൈസിയെ ഉപയോഗിച്ച് ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിപ്പിക്കൽ ഉൾപ്പടെ എല്ലാ തന്ത്രങ്ങളും വിജയം കണ്ടു എന്നുവേണം പറയാൻ. ശക്തമായ പ്രതിപക്ഷമാകാൻ 75 സീറ്റുകൾ നേടി തേജസ്വി പ്രതാപിന്റെ ആർജെഡി ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടുണ്ട്.

Most Read: ലഹരിമരുന്ന് കേസ്; ബിനീഷിന്റെ ബിനാമി സുഹൃത്തുക്കൾ കൂട്ടത്തോടെ ഒളിവിൽ