തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റ് ഇന്ത്യന്‍തീരത്ത് അടുക്കുന്നതിനാല്‍ ഇന്ന് രാത്രി മുതല്‍ തെക്കന്‍ കേരളത്തില്‍ കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട തുടങ്ങിയ തെക്കന്‍ ജില്ലകളില്‍ കാറ്റിന്റെ സ്വാധീനം ഉണ്ടാകും. ബുറെവി ചുഴലിക്കാറ്റായി കേരളത്തില്‍ എത്തില്ലെങ്കിലും ശക്തി കുറഞ്ഞ അതി തീവ്ര ന്യൂനമര്‍ദ്ദമാകാം എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. എന്നാല്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രമോ, ജില്ലാ ഭരണകൂടങ്ങളോ പിന്‍വലിച്ചിട്ടില്ല. ജനസാന്ദ്രത കൂടുതലുള്ള പ്രദേശമായതിനാല്‍ ജാഗ്രത കുറക്കരുതെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
Read also: ശ്രീലങ്കയില്‍ ആഞ്ഞടിച്ച് ബുറെവി; കേരളത്തില്‍ അതിജാഗ്രത തുടരുന്നു







































