കോട്ടയം: പാലായിൽ ജോസ് കെ മാണി വിഭാഗത്തിന് വിജയം. കേരള കോൺഗ്രസ് ജോസഫിലെ കുര്യാക്കോസ് പടവൻ കേരള കോൺഗ്രസ് എമ്മിലെ ആന്റോ പടിഞ്ഞാറേക്കരയോട് 41 വോട്ടുകൾക്ക് പരാജയപ്പെട്ടു. കോട്ടയത്ത് എൽഡിഎഫാണ് മുന്നേറുന്നത്. ജോസ് കെ മാണിയുടെ മുന്നണി പ്രവേശനം എൽഡിഎഫിന് കരുത്തേകി എന്നാണ് തിരഞ്ഞെടുപ്പ് ഫല സൂചനകൾ വ്യക്‌തമാക്കുന്നത്. പാലാ നഗരസഭയില്‍ ഫലമറിഞ്ഞ ഒമ്പതു സീറ്റുകളില്‍ എട്ടിടത്തും എല്‍ഡിഎഫ് വിജയിച്ചു. ഒരിടത്തു മാത്രമാണ് യുഡിഎഫ് ജയിച്ചിരിക്കുന്നത്. പലയിടത്തും എല്‍ഡിഎഫ് തന്നെയാണു മുന്നില്‍ നില്‍ക്കുന്നത്.
ജോസ് കെ മാണിയെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസകരമാണ് തിരഞ്ഞെടുപ്പ് ഫലം. 15 വര്‍ഷത്തോളം നഗരസഭയെ നിയന്ത്രിച്ചിരുന്ന മുതിര്‍ന്ന പല നേതാക്കളും ജോസഫ് വിഭാഗത്തിലേക്കു ചുവടുമാറിയിരുന്നു. ജോസ് കെ മാണി ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്നതിൽ അതൃപ്‌തിയുള്ള വിഭാഗത്തിന്റെ വോട്ട് തങ്ങള്‍ക്കു ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു യുഡിഎഫ്. എന്നാൽ ഇതെല്ലം തകിടംമറിക്കുന്ന ഫലമാണ് പുറത്തുവരുന്നത്.
Also Read: തിരുവനന്തപുരം കോര്‍പ്പറേഷന്‍; 20 ഇടങ്ങളില്‍ എല്‍ഡിഎഫ് മുന്നേറ്റം







































