തിരുവനന്തപുരം: കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരന്റെ വാർഡായ ഉള്ളൂരിൽ എൽഡിഎഫിന് വിജയം. എൽഡിഎഫ് സ്‌ഥാനാർഥി ആതിര എൽഎസ് 433 വോട്ടിനാണ് ജയിച്ചത്. നിലവിൽ യുഡിഎഫ് ഭരിക്കുന്ന വാർഡ് ആണ് ഉള്ളൂർ. അതേസമയം, തിരുവനന്തപുരം പൂജപ്പുര വാർഡിൽ ബിജെപി നേതാവ് വിവി രാജേഷ് വിജയിച്ചു.
നേതാക്കളുടെ വാർഡിൽ എതിർ കക്ഷികൾ വിജയം നേടുന്ന കാഴ്‌ചയാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ കാണുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും, മുല്ലപ്പള്ളി രാമചന്ദ്രന്റെയും വാർഡുകളിൽ യുഡിഎഫിന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടിവന്നത്. ഇരു വാർഡുകളിലും എൽഡിഎഫ് മികച്ച വിജയം സ്വന്തമാക്കി.
ചെന്നിത്തലയുടെ വാർഡായ തൃപ്പെരുന്തുറ പഞ്ചായത്തിലെ 14 ആം വാർഡിൽ എൽഡിഎഫ് സ്‌ഥാനാർഥിയായ കെ വിനുവാണ് വിജയം നേടിയത്. ഒപ്പം തന്നെ മുല്ലപ്പള്ളിയുടെ വാർഡായ അഴിയൂർ പഞ്ചായത്തിലെ 11 ആം വാർഡിലും യുഡിഎഫിനെ പരാജയപ്പെടുത്തികൊണ്ട് എൽഡിഎഫ് സ്‌ഥാനാർഥി വിജയം നേടി. മുല്ലപ്പള്ളിയുടെ കല്ലാമല ഡിവിഷനിൽ ആയിരത്തിലധികം വോൾട്ടുകൾക്കാണ് എൽഡിഎഫ് സ്‌ഥാനാർഥി അഡ്വക്കേറ്റ് ആശിഷ് വിജയിച്ചത്.
Also Read: ഇടുക്കിയില്‍ എംഎം മണിയുടെ മകള്‍ക്ക് വിജയം; ജില്ല-ബ്‌ളോക്ക് പഞ്ചായത്തുകളില്‍ ഇഞ്ചോടിച്ച് പോരാട്ടം





































