കേന്ദ്രമന്ത്രി വി മുരളീധരന്റെ വാര്‍ഡില്‍ എല്‍ഡിഎഫിന് വിജയം

By Desk Reporter, Malabar News
Malabar-News_V-Muraleedharan

തിരുവനന്തപുരം: കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരന്റെ വാർഡായ ഉള്ളൂരിൽ എൽഡിഎഫിന് വിജയം. എൽഡിഎഫ് സ്‌ഥാനാർഥി ആതിര എൽഎസ് 433 വോട്ടിനാണ് ജയിച്ചത്. നിലവിൽ യുഡിഎഫ് ഭരിക്കുന്ന വാർഡ് ആണ് ഉള്ളൂർ. അതേസമയം, തിരുവനന്തപുരം പൂജപ്പുര വാർഡിൽ ബിജെപി നേതാവ് വിവി രാജേഷ് വിജയിച്ചു.

നേതാക്കളുടെ വാർഡിൽ എതിർ കക്ഷികൾ വിജയം നേടുന്ന കാഴ്‌ചയാണ്‌ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ കാണുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും, മുല്ലപ്പള്ളി രാമചന്ദ്രന്റെയും വാർഡുകളിൽ യുഡിഎഫിന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടിവന്നത്. ഇരു വാർഡുകളിലും എൽഡിഎഫ് മികച്ച വിജയം സ്വന്തമാക്കി.

ചെന്നിത്തലയുടെ വാർഡായ തൃപ്പെരുന്തുറ പഞ്ചായത്തിലെ 14 ആം വാർഡിൽ എൽഡിഎഫ് സ്‌ഥാനാർഥിയായ കെ വിനുവാണ് വിജയം നേടിയത്. ഒപ്പം തന്നെ മുല്ലപ്പള്ളിയുടെ വാർഡായ അഴിയൂർ പഞ്ചായത്തിലെ 11 ആം വാർഡിലും യുഡിഎഫിനെ പരാജയപ്പെടുത്തികൊണ്ട് എൽഡിഎഫ് സ്‌ഥാനാർഥി വിജയം നേടി. മുല്ലപ്പള്ളിയുടെ കല്ലാമല ഡിവിഷനിൽ ആയിരത്തിലധികം വോൾട്ടുകൾക്കാണ് എൽഡിഎഫ് സ്‌ഥാനാർഥി അഡ്വക്കേറ്റ് ആശിഷ് വിജയിച്ചത്.

Also Read:  ഇടുക്കിയില്‍ എംഎം മണിയുടെ മകള്‍ക്ക് വിജയം; ജില്ല-ബ്‌ളോക്ക് പഞ്ചായത്തുകളില്‍ ഇഞ്ചോടിച്ച് പോരാട്ടം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE