കണ്ണൂര്‍: രാമന്തളി പഞ്ചായത്തില്‍ എല്‍ഡിഎഫിന്റെ എന്‍വി സജിനി വിജയിച്ചു. ആര്‍സ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെടുത്തിയ സിവി ധനരാജിന്റെ ഭാര്യയാണ് സജിനി. 296 വോട്ടിനാണ് വിജയം. രാമന്തളി ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡില്‍ നിന്നാണ് സജിനി മല്‍സരിച്ചത്. കണ്ണൂരിലെ രാമന്തളിയില്‍ 2016 ലാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഉൾപ്പെട്ട മുഖംമൂടി സംഘം ഡിവൈഎഫ്‌ഐ മുന്‍ വില്ലേജ് സെക്രട്ടറിയും സിപിഐഎം പ്രവര്‍ത്തകനുമായ കുന്നരു കാരന്താട്ടെ സിവി ധനരാജിനെ വീട്ടുമുറ്റത്തു വച്ച് കൊലപ്പെടുത്തിയത്.
Read also: മലപ്പുറം യുഡിഎഫിനൊപ്പം തന്നെ; 73 പഞ്ചായത്തുകളില്‍ മേല്‍ക്കൈ





































