തിരുവനന്തപുരം: കോട്ടയത്തെ മിന്നുന്ന വിജയം എൽഡിഎഫിന്റെ വിജയമാണെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം. എൽഡിഎഫിലെ ഓരോ ഘടകക്ഷിയുടെയും വിജയമാണത്. അല്ലാതെ വിജയത്തെ ഇങ്ങനെ കംപാർട്ട്മെന്റ് തിരിച്ച് ആളുകൾക്കും പാർട്ടികൾക്കും നൽകുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. ജോസ് കെ മാണിയെ ഒപ്പം കൂട്ടിയ മുന്നണി തീരുമാനം വിജയമാണ് എന്നതിന്റെ പ്രതിഫലനമല്ലേ കോട്ടയത്ത് കാണാൻ കഴിഞ്ഞത് എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഇത് നേരത്തെ തന്നെ മുന്നിൽക്കണ്ട വിജയമാണ്. അത്രയധികം നല്ല കാര്യങ്ങളാണ് ജനങ്ങൾക്ക് വേണ്ടി സർക്കാർ ചെയ്‌തത്. അങ്ങനെയൊരു മുന്നണി ജയിക്കണമെന്ന് ജനങ്ങൾ തീരുമാനിച്ചതാണ്. ജോസ് കെ മാണി വിഭാഗം വന്നത് ഗുണം ചെയ്‌തിട്ടുണ്ട്. അതിനപ്പുറം വിഷയം അമിതമായി കൊട്ടിഘോഷിക്കേണ്ട കാര്യമില്ല. ജോസ് കെ മാണിയുടെ വരവിനെ കമ്യൂണിസ്‌റ്റ് പാർട്ടി അംഗീകരിക്കുന്നുണ്ട്. ബിനോയ് വിശ്വം പറഞ്ഞു.
Read Also: ഇടത് മുന്നേറ്റം സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനത്തിന് ലഭിച്ച അംഗീകാരം; കെകെ ശൈലജ









































