അമ്പലപ്പുഴ: മൃഗാശുപത്രിയിൽ ഡോക്ടർ എത്താത്തതിനെ തുടർന്ന് വളർത്തു മൃഗങ്ങളുമായി നാട്ടുകാരുടെ പ്രതിഷേധം. പഴയങ്ങാടി ജംഗ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന പുറക്കാട് മൃഗാശുപത്രിയിലാണ് നാട്ടുകാർ പ്രതിഷേധിച്ചത്. വാക്സിനേഷന് ദിവസത്തില്‍ നിരവധി പേരാണ് വളർത്തുനായകളെയും പശുക്കളെയും കൊണ്ട് മൃഗാശുപത്രിയിൽ എത്തിയത്. എന്നാല്‍ ഉച്ചയായിട്ടും ഡോക്ടർ എത്താതിരുന്നതോടെ ആളുകള്‍ പ്രതിഷേധമുയര്‍ത്തി.
ഇതേത്തുടർന്ന് അമ്പലപ്പുഴ എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസെത്തി വെറ്ററിനറി ഡോക്ടറെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഡോക്ടർ ഫോണെടുത്തില്ല. ഇവിടെ പതിവായി ഡോക്ടർ എത്താറില്ലെന്നാണ് ആളുകളുടെ പരാതി. വൻ തുക ചെലവഴിച്ച് വാക്സിനേഷനുള്ള മരുന്നു വാങ്ങി വന്നാലും ഡോക്ടർ ഇല്ലാത്തതിനാൽ കുത്തിവെപ്പെടുക്കാതെ എല്ലാവരും മൃഗങ്ങളുമായി മടങ്ങിപ്പോവുകയാണ്. വിര ഗുളിക പോലും ആശുപത്രിയിൽ നിന്ന് ലഭിക്കുന്നില്ലെന്നാണ് ഇവരുടെ പരാതി.
Also Read: സിലബസ് ചുരുക്കി പരീക്ഷകൾ നടത്തണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ






































