ആശുപത്രിയിൽ ഡോക്‌ടർ എത്തുന്നില്ല; മൃഗങ്ങളുമായി നാട്ടുകാരുടെ പ്രതിഷേധം

By Desk Reporter, Malabar News
Malabar-News_protest-with-animals
Ajwa Travels

അമ്പലപ്പുഴ: മൃഗാശുപത്രിയിൽ ഡോക്‌ടർ എത്താത്തതിനെ തുടർന്ന് വളർത്തു മൃഗങ്ങളുമായി നാട്ടുകാരുടെ പ്രതിഷേധം. പഴയങ്ങാടി ജംഗ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന പുറക്കാട് മൃഗാശുപത്രിയിലാണ് നാട്ടുകാർ പ്രതിഷേധിച്ചത്. വാക്‌സിനേഷന്‍ ദിവസത്തില്‍ നിരവധി പേരാണ് വളർത്തുനായകളെയും പശുക്കളെയും കൊണ്ട് മൃഗാശുപത്രിയിൽ എത്തിയത്. എന്നാല്‍ ഉച്ചയായിട്ടും ഡോക്‌ടർ എത്താതിരുന്നതോടെ ആളുകള്‍ പ്രതിഷേധമുയര്‍ത്തി.

ഇതേത്തുടർന്ന് അമ്പലപ്പുഴ എസ്‌ഐയുടെ നേതൃത്വത്തിലുള്ള പോലീസെത്തി  വെറ്ററിനറി ഡോക്‌ടറെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഡോക്‌ടർ ഫോണെടുത്തില്ല. ഇവിടെ പതിവായി ഡോക്‌ടർ എത്താറില്ലെന്നാണ് ആളുകളുടെ പരാതി. വൻ തുക ചെലവഴിച്ച് വാക്‌സിനേഷനുള്ള മരുന്നു വാങ്ങി വന്നാലും ഡോക്‌ടർ ഇല്ലാത്തതിനാൽ കുത്തിവെപ്പെടുക്കാതെ എല്ലാവരും മൃഗങ്ങളുമായി മടങ്ങിപ്പോവുകയാണ്. വിര ഗുളിക പോലും ആശുപത്രിയിൽ നിന്ന് ലഭിക്കുന്നില്ലെന്നാണ് ഇവരുടെ പരാതി.

Also Read:  സിലബസ് ചുരുക്കി പരീക്ഷകൾ നടത്തണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE