ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ്. കാര്‍ഷിക നിയമത്തിനെതിരെ സമരം നടത്തുന്ന കര്‍ഷകരുമായി നേരിട്ട് ചര്‍ച്ചക്ക് പ്രധാനമന്ത്രി തയ്യാറാവുന്നില്ലെന്നാണ് പ്രശാന്ത് ഭൂഷന്റെ പരിഹാസം. എല്ലാവരും തന്റെ ‘മന്‍കി ബാത്ത്’ പ്രസംഗം കേള്‍ക്കണമെന്ന് പ്രധാനമന്ത്രി ആഗ്രഹിക്കുന്നുവെന്നും എന്നാല്‍ മറ്റുള്ളവരെ കേള്‍ക്കാന്‍ അദ്ദേഹം തയാറല്ലെന്ന് പ്രശാന്ത് ഭൂഷണ് ട്വീറ്റ് ചെയ്തു.
‘എല്ലാവരും തന്റെ മന്‍കി ബാത്ത് കേള്‍ക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. എന്നാല്‍ അദ്ദേഹം ആരുപറയുന്നതും കേള്‍ക്കാന്‍ തയാറല്ല’ – പ്രധാനമന്ത്രിയെ വിമര്‍ശിച്ചുകൊണ്ടുള്ള കാര്‍ട്ടൂണ്‍ പങ്കുവെച്ചുകൊണ്ട് ഭൂഷണ് ട്വീറ്റ് ചെയ്തു.
ഡെല്‍ഹിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരുടെ വാക്കുകള്‍ക്ക് ചെവി കൊടുക്കാന്‍ മോദി തയ്യാറായിട്ടില്ല. മന് കി ബാത്തിലൂടെയും മറ്റും കര്‍ഷക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്യുന്നത് പ്രതിപക്ഷ പാര്‍ട്ടികളാണെന്ന് ആരോപിക്കുകയാണ് പ്രധാനമന്ത്രി. അതേസമയം ഡിസംബര്‍ 27ന് ഈ വര്‍ഷത്തെ അവസാന മന് കി ബാത്തിന്റെ സമയത്ത് എല്ലാവരും പാത്രം കൊട്ടണമെന്ന് കര്‍ഷകര്‍ ആഹ്വാനം ചെയ്തിരുന്നു.
Read also: പ്രധാനമന്ത്രി സത്യങ്ങള്‍ വളച്ചൊടിക്കുന്നു; മമതാ ബാനര്‍ജി







































