വടക്കാഞ്ചേരി: ലൈഫ് മിഷന്‍ ക്രമക്കേടിലെ വിജിലന്‍സ് അന്വേഷണത്തിന്റെ ഭാഗമായി കെട്ടിടങ്ങളുടെ ബല പരിശോധന നാളെ നടത്തും. നാളെ രാവിലെ 10 മണിക്കാണ് പരിശോധന നടക്കുക. പരിശോധനക്കായി ലൈഫ് മിഷന്‍ എഞ്ചിനീയറും പൊതുമരാമത്ത് ബില്‍ഡിംഗ് വിഭാഗം ഉദ്യോഗസ്‌ഥരും അടങ്ങുന്ന വിദഗ്‌ധ സംഘത്തെ നേരത്തെ രൂപീകരിച്ചിരുന്നു.
വിജിലന്‍സും വിദഗ്‌ധ സംഘവും രണ്ടു തവണ യോഗം ചേര്‍ന്നു കാര്യങ്ങള്‍ വിലയിരുത്തിയിരുന്നു. കെട്ടിടത്തിന് ബലക്കുറവ് ഇല്ലാന്നായിരുന്നു വിജിലന്‍സിന്റെ പ്രാഥമിക നിഗമനം. പാലാരിവട്ടം പാലം പരിശോധനയുടെ അതേ മാതൃകയില്‍ ബലപരിശോധന നടത്താനാണ് തീരുമാനം.







































