‘ലൂസിഫര്‍’ തെലുങ്ക് റീമേക്ക്; സ്‌റ്റീഫനായി ചിരജ്‌ഞീവി, ജനുവരി 20ന് ചിത്രീകരണം ആരംഭിക്കും

By Team Member, Malabar News
lucifer
Representational image
Ajwa Travels

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്‌ത മലയാളത്തിലെ ഹിറ്റ് ചിത്രമാണ് ലൂസിഫര്‍. ഇപ്പോള്‍ ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് ഈ മാസം 20ആം തീയതിയോടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. തെലുങ്ക് റീമേക്കില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച സ്‌റ്റീഫന്‍ നെടുമ്പള്ളിയായി എത്തുന്നത് ചിജ്‌ഞീവിയാണ്. തന്റെ ഹിറ്റ് ചിത്രമായ സെയ്റ നരസിംഹ റെഡ്ഢിയുടെ കേരള ലോഞ്ചിനായി കേരളത്തിലെത്തിയപ്പോഴാണ് ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് അവകാശം നേടിയതിനെ പറ്റി ചിരജ്‌ഞീവി ആരാധകരോട് പങ്ക് വച്ചത്.

ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ചിരജ്‌ഞീവിയുടെ 153ആം ചിത്രമാണെന്ന വിവരവും നേരത്തെ തന്നെ പുറത്തു വന്നിരുന്നു. ജനുവരി 20ആം തീയതി മുതല്‍ ചിത്രീകരണം ആരംഭിക്കുന്നതിന് മുന്നോടിയായി ചിത്രത്തിലെ മുഴുവന്‍ അണിയറ പ്രവര്‍ത്തകര്‍ക്കും കോവിഡ് പരിശോധന നടത്തുമെന്ന് തെലുങ്ക് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. തെലുങ്കിലെ ഹിറ്റ് സംവിധായകന്‍ മോഹന്‍ രാജയാണ് ലൂസിഫറിന്റെ തെലുങ്ക് സംവിധാനം ചെയ്യുന്നത്. ജയം, എം കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്‌മി, ഉനക്കും എനക്കും എന്നീ ചിത്രങ്ങളിലൂടെ തമിഴിലും ശ്രദ്ധ നേടിയ അദ്ദേഹത്തിന്റെ ഏറ്റവും ഹിറ്റ് ചിത്രമായിരുന്നു ജയം രവി നായകനായ തനി ഒരുവന്‍.

മലയാള സിനിമക്ക് ബോക്‌സ്ഓഫീസില്‍ 200 കോടി നേടിക്കൊടുത്ത ആദ്യ ചിത്രമെന്ന പ്രത്യേകത കൂടി ലൂസിഫറിനുണ്ട്. പൃഥ്വിരാജ് സംവിധാന രംഗത്ത് അരങ്ങേറ്റം കുറിച്ച ലൂസിഫര്‍ മലയാള സിനിമ പ്രേക്ഷകര്‍ ഒന്നടങ്കം നെഞ്ചിലേറ്റിയ ചിത്രമായിരുന്നു. 2019 മാര്‍ച്ചില്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ വരവിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ മലയാള സിനിമ പ്രേക്ഷകര്‍.

Read also : തീയേറ്റര്‍ ഉടമകളുടെ യോഗം നാളെ; ഇളവുകള്‍ നല്‍കാതെ തീയേറ്ററുകൾ തുറക്കില്ലെന്ന് ഫിയോക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE