മലമ്പുഴ : പാലക്കാട് ജില്ലയിൽ പ്രായപൂർത്തിയാകാത്ത 2 സഹോദരിമാരെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ജില്ലയിലെ പുതുപ്പരിയാരം നൊട്ടംപാറ പിസി രമേഷിനെ(40)യാണ് പോക്സോ കേസ് ചുമത്തി മലമ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ നിലവിൽ റിമാൻഡ് ചെയ്തു.
പീഡിപ്പിക്കപ്പെട്ട പെൺകുട്ടികളുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മലമ്പുഴ പോലീസ് നടപടി സ്വീകരിച്ചത്. അമ്മയുമായുള്ള പരിചയം മുതലെടുത്ത് വീട്ടിലെത്താറുള്ള രമേഷ് പതിനാലും പന്ത്രണ്ടും വയസുള്ള സഹോദരിമാരെ പീഡിപ്പിക്കുകയായിരുന്നു. നിരവധി തവണ പെൺകുട്ടികളെ പീഡനത്തിന് ഇരയാക്കിയെങ്കിലും, ഇക്കാര്യം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ ഇതുവരെ പുറത്തു പറഞ്ഞിരുന്നില്ല.
പെൺകുട്ടികളുടെ അമ്മയുടെ പരാതിയിൽ ഇൻസ്പെക്ടർ ബികെ സുനിൽ കൃഷ്ണൻ, ഗ്രേഡ് എസ്ഐ കെ വിജയരാഘവൻ, സിപിഒമാരായ സുജയ് ബാബു, കെ സത്യനാരായണൻ, എം ഷൈലജ, ഒ ലെയ്സി മോൾ, എം മനീഷ്, എ മൻസൂർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read also : ആരാധനാലയങ്ങൾ നിർമിക്കുന്നതിന് മുൻകൂർ അനുമതി നിർബന്ധമാക്കി









































