ആരാധനാലയങ്ങൾ നിർമിക്കുന്നതിന് മുൻ‌കൂർ അനുമതി നിർബന്ധമാക്കി

By Staff Reporter, Malabar News
Representational Image
Ajwa Travels

കൊല്ലം: ആരാധനാലയങ്ങൾ നിർമിക്കുന്നതിനും നവീകരിക്കുന്നതിനും തദ്ദേശ സ്‌ഥാപനങ്ങളുടെ മുൻ‌കൂർ അനുമതി നിർബന്ധമാക്കി സർക്കാർ ഉത്തരവ്. അനധികൃത നിർമാണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കണം. ഇതിൽ വീഴ്‌ചവരുത്തുന്ന ഉദ്യോഗസ്‌ഥരുടെ പേരിലും നടപടിയുണ്ടാകുമെന്നാണ് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്.

പുതുതായി ആരാധനാലയം സ്‌ഥാപിക്കുന്നത് സ്‌ഥലത്തെ മതസൗഹാർദവും ക്രമസമാധാനവും തകരാൻ ഇടയാക്കില്ലെന്ന് അധികാരികൾ ഉറപ്പാക്കണം. പ്രശ്‌നമുണ്ടെങ്കിൽ മറ്റേതെങ്കിലും പ്രദേശത്തേക്ക് മാറ്റി സ്‌ഥാപിക്കാൻ നടപടിയെടുക്കണം. നിലവിലുള്ള ആരാധനാലയങ്ങൾ വിപുലീകരിക്കുന്നതിനും അനുമതി വാങ്ങണം. പുനരുദ്ധാരണ പ്രവൃത്തികൾ പൊതുജനങ്ങൾക്ക്‌ ബുദ്ധിമുട്ടോ ഗതാഗത തടസമോ ഉണ്ടാക്കരുത്. ഭാവിയിൽ റോഡ് വികസനത്തിന് തടസമാകരുതെന്നും ഉത്തരവിൽ പറയുന്നു.

Read Also: വാളയാര്‍ കേസ് കോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കണം; ഹരജിയിൽ ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE