പ്രായ പൂർത്തിയാകാത്ത സഹോദരിമാർക്ക് പീഡനം; മലമ്പുഴയിൽ പ്രതി പിടിയിൽ

By Team Member, Malabar News
Arrest
Representational image
Ajwa Travels

മലമ്പുഴ : പാലക്കാട് ജില്ലയിൽ പ്രായപൂർത്തിയാകാത്ത 2 സഹോദരിമാരെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ജില്ലയിലെ പുതുപ്പരിയാരം നൊട്ടംപാറ പിസി രമേഷിനെ(40)യാണ് ‌പോക്‌സോ കേസ് ചുമത്തി മലമ്പുഴ പോലീസ് അറസ്‌റ്റ് ചെയ്‌തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ നിലവിൽ റിമാൻഡ് ചെയ്‌തു.

പീഡിപ്പിക്കപ്പെട്ട പെൺകുട്ടികളുടെ അമ്മ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ്‌ മലമ്പുഴ പോലീസ് നടപടി സ്വീകരിച്ചത്. അമ്മയുമായുള്ള പരിചയം മുതലെടുത്ത് വീട്ടിലെത്താറുള്ള രമേഷ് പതിനാലും പന്ത്രണ്ടും വയസുള്ള സഹോദരിമാരെ പീഡിപ്പിക്കുകയായിരുന്നു. നിരവധി തവണ പെൺകുട്ടികളെ പീഡനത്തിന് ഇരയാക്കിയെങ്കിലും, ഇക്കാര്യം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ ഇതുവരെ പുറത്തു പറഞ്ഞിരുന്നില്ല.

പെൺകുട്ടികളുടെ അമ്മയുടെ പരാതിയിൽ ഇൻസ്‌പെക്‌ടർ ബികെ സുനിൽ കൃഷ്‌ണൻ, ഗ്രേഡ് എസ്ഐ കെ വിജയരാഘവൻ, സിപിഒമാരായ സുജയ് ബാബു, കെ സത്യനാരായണൻ, എം ഷൈലജ, ഒ ലെയ്സി മോൾ, എം മനീഷ്, എ മൻസൂർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്‌.

Read also : ആരാധനാലയങ്ങൾ നിർമിക്കുന്നതിന് മുൻ‌കൂർ അനുമതി നിർബന്ധമാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE