കോഴിക്കോട്: നാളെ നടക്കാനിരിക്കുന്ന ഭാരത് ബന്ദിൽ പങ്കെടുക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. എന്നാൽ സംസ്‌ഥാനത്തെ മറ്റു വ്യാപാര സംഘടനകള്‍ നിലപാട് വ്യക്‌തമാക്കിയിട്ടില്ല.
ഇന്ധന വില വര്‍ധന, ജിഎസ്‌ടി, ഇ- വേ ബില്ല് തുടങ്ങിയവയില്‍ പ്രതിഷേധിച്ച് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രഡേഴ്‌സ് (സിഎഐടി) ആണ് ബന്ദിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്. 40000 വ്യാപാര സംഘടനകള്‍ ബന്ദിന് പിന്തുണയര്‍പ്പിച്ചിട്ടുണ്ടെന്ന് സിഎഐടി അവകാശപ്പെട്ടു.
രാവിലെ ആറ് മുതല്‍ വൈകിട്ട് എട്ട് മണി വരെയാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓള്‍ ഇന്ത്യ ട്രാന്‍സ്‌പോര്‍ട്ട് വെല്‍ഫെയര്‍ അസോസിയേഷനും (എഐടിഡബ്ള്യൂഎ) ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. റോഡുകള്‍ ഉപരോധിച്ചുള്ള സമര പരിപാടികളായിരിക്കും നടത്തുകയെന്ന് എഐടിഡബ്ള്യൂഎ അറിയിച്ചു.
Also Read: ഉദ്യോഗാർഥി സമരം; വാഗ്‌ദാനങ്ങൾ ഉത്തരവായി പുറത്തിറക്കി







































