പാലക്കാട് : ജില്ലയിൽ സിവിൽ സ്‌റ്റേഷനിലെ സബ് രജിസ്ട്രാർ ഓഫീസിൽ നിന്നും അനധികൃതമായി സൂക്ഷിച്ച 47,000 രൂപ പിടികൂടി. ഓഫീസിൽ വിജിലൻസ് നടത്തിയ പരിശോധനയിലാണ് കണക്കിൽ പെടാത്ത പണം പിടികൂടിയത്. സബ് രജിസ്ട്രാർ ഓഫീസിലെ ഫയലുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലാണ് പണം കണ്ടെത്തിയത്.
ആധാരം റജിസ്‌റ്റർ ചെയ്യാനും, കുടിക്കട സർട്ടിഫിക്കറ്റ് അനുവദിക്കാനും ഉൾപ്പടെ നിരവധി ജോലികൾക്ക് ഉദ്യോഗസ്‌ഥർ വാങ്ങുന്ന കൈക്കൂലിയാണ് ഇതെന്ന് പരിശോധന നടത്തിയ വിജിലൻസ് ഇൻസ്‌പെക്‌ടർ എംവി ബാലകൃഷ്‌ണൻ അറിയിച്ചു. പാലക്കാട് സബ് രജിസ്ട്രാർ ഓഫീസിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന ആളുകളിൽ നിന്നും ഉദ്യോഗസ്‌ഥർ കൈക്കൂലി വാങ്ങുന്നത് വ്യാപകമാണെന്ന പരാതിയെ തുടർന്നാണ് വിജിലൻസ് പരിശോധന നടത്തിയത്.
പാലക്കാട് നഗരസഭ അസിസ്‌റ്റന്റ് എഞ്ചിനിയർ കെ വൽസകുമാർ, വിജിലൻസ് എഎസ്ഐമാരായ കെ മണികണ്‌ഠൻ, എ മുഹമ്മദ് സലിം, സിപിഒമാരായ പിആർ രമേഷ്, സി ബാലകൃഷ്‌ണൻ, വി വിനേഷ്, ആർ സന്തോഷ് എന്നിവർ സബ് രജിസ്ട്രാർ ഓഫീസിൽ നടത്തിയ പരിശോധനയിൽ പങ്കെടുത്തു.
Read also : രണ്ടില ജോസിന് നൽകരുത്; ജോസഫ് വിഭാഗം സുപ്രീം കോടതിയിലേക്ക്







































