രണ്ടില ജോസിന് നൽകരുത്; ജോസഫ് വിഭാഗം സുപ്രീം കോടതിയിലേക്ക്

By Staff Reporter, Malabar News
Two Leaf Symbol is for jose k mani
Ajwa Travels

ന്യൂഡെൽഹി: കേരള കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് ചിഹ്‌നമായ രണ്ടില ജോസ് വിഭാഗത്തിന് അനുവദിച്ചതിനെതിരെ പിജെ ജോസഫ് സുപ്രീം കോടതിയിലേക്ക്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് ശരിവച്ച ഹൈക്കോടതിയുടെ വിധി റദ്ദാക്കണം എന്നാവശ്യപ്പെട്ട് ജോസഫ് വിഭാഗം സുപ്രീം കോടതിയിൽ ഹരജി സമർപ്പിച്ചു. ജോസഫ് വിഭാഗം നേതാവ് പിസി കുര്യാക്കോസാണ് ഹരജി നൽകിയത്. ഹൈക്കോടതി വിധി ഉടൻ സ്‌റ്റേ ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം.

കേരള കോണ്‍ഗ്രസ് എമ്മിന്റെ തിരഞ്ഞെടുപ്പ് ചിഹ്‌നമായ രണ്ടില പാര്‍ട്ടിയിലെ പിളര്‍പ്പിന് ശേഷം എൽഡിഎഫിലേക്ക് പോയ ജോസ് കെ മാണി വിഭാഗത്തിന് അവകാശപ്പെട്ടതാണെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിലപാട് എടുത്തിരുന്നു. തീരുമാനം ചോദ്യം ചെയ്‌തുകൊണ്ട്‌ പിജെ ജോസഫ് നൽകിയ ഹരജി ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളിയിരുന്നു.

ഇതിന് പിന്നാലെ ഹൈക്കോടതിയുടെ ഈ വിധിയെ ചോദ്യം ചെയ്‌ത്‌ പിജെ ജോസഫ് ഡിവിഷൻ ബെഞ്ചിൽ അപ്പീലുമായി എത്തി. എന്നാൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് ശരിവെക്കുകയാണ് ചെയ്‌തത്‌. ഇതോടെയാണ് ജോസഫ് വിഭാഗത്തിന് സുപ്രീം കോടതിയെ സമീപിക്കേണ്ടി വന്നത്.

Read Also: താൽക്കാലിക ജീവനക്കാരെ സ്‌ഥിരപ്പെടുത്തിയ നടപടി ഹൈക്കോടതി മരവിപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE