വയനാട്: തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വയനാട്ടിലെത്തും. ജില്ലയിലെ മൂന്ന് മണ്ഡലം കണ്‍വന്‍ഷനുകളിൽ മുഖ്യമന്ത്രി പങ്കെടുക്കും.
രാവിലെ മാനന്തവാടിയിലും ബത്തേരിയിലും ഉച്ചകഴിഞ്ഞ് മൂന്നിന് കല്‍പ്പറ്റയിലുമാണ് കണ്‍വന്‍ഷന്‍. ജില്ലയിലെ എല്‍ഡിഎഫ് സ്‌ഥാനാര്‍ഥി നിര്‍ണയം നേരത്തേ പൂര്‍ത്തിയാക്കിയതിനാല്‍ സ്‌ഥാനാര്‍ഥികള്‍ ആദ്യഘട്ട പ്രചാരണ പരിപാടികൾ നേരത്തെ ആരംഭിച്ചിരുന്നു.
ഇന്നലെ വരെ സ്വന്തം മണ്ഡലമായ ധർമടത്തെ പ്രചാരണത്തിലായിരുന്നു മുഖ്യമന്ത്രി. വിവിധ ജില്ലകളിലൂടെയുള്ള പര്യടനത്തിന്റെ തുടക്കമാണ് ഇന്ന് വയനാട്ടിൽ നിന്ന് ആരംഭിക്കുന്നത്. ഒരു ദിവസം ഒരു ജില്ല എന്ന ക്രമത്തിൽ 30 വരെ വിവിധ ജില്ലകളിൽ അദ്ദേഹം പ്രചാരണത്തിൽ പങ്കെടുക്കും.
Read Also: ‘ഗോപിയെ പാർട്ടിക്ക് വേണം’; പാലക്കാടെത്തി, ഗോപിനാഥിനെ അനുനയിപ്പിച്ച് ഉമ്മൻ ചാണ്ടി







































