ചെന്നൈ: മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽഹാസന്റെ വാഹനത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ സ്ക്വാഡിന്റെ മിന്നൽ പരിശോധന. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തഞ്ചാവൂർ ജില്ലാ അതിർത്തിയിൽ വച്ചായിരുന്നു പരിശോധന. തിരുച്ചിറപ്പള്ളിയിലെ പൊതുയോഗത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെ ആയിരുന്നു സംഭവം.
എന്നാൽ അനധികൃതമായി ഒന്നും വാഹനത്തിൽ നിന്ന് കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസം മക്കൾ നീതി മയ്യം അടക്കം പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളുടെ വീട്ടിൽ ആദായ നികുതി വകുപ്പ് മിന്നൽ പരിശോധന നടത്തിയിരുന്നു. കോയമ്പത്തൂർ സൗത്തിൽ നിന്നാണ് കമൽഹാസൻ ഇത്തവണ ജനവിധി തേടുന്നത്.
Read also: രാഹുൽ ഗാന്ധിക്ക് ആസാം സന്ദർശനം വിനോദയാത്ര പോലെ; അമിത് ഷാ







































