തിരുവനന്തപുരം : സംസ്ഥാനത്ത് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ തപാൽ വോട്ടെടുപ്പ് ഇന്ന് ആരംഭിക്കും. ഭിന്നശേഷിക്കാർ, 80 വയസ് കഴിഞ്ഞവർ, കോവിഡ് പോസിറ്റീവായവർ, ക്വാറന്റെയിനിൽ കഴിയുന്നവർ എന്നിവർക്കാണ് തപാൽ വോട്ടെടുപ്പിൽ വോട്ട് ചെയ്യാൻ അവസരം ഒരുങ്ങുന്നത്.
നേരത്തേ ബൂത്ത് ലെവൽ ഓഫീസർ വീട്ടിലെത്തിയപ്പോൾ അപേക്ഷിച്ച 4.02 ലക്ഷം പേർക്കാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ തപാൽ വോട്ടിനുള്ള അവസരം ഉള്ളത്. പോളിംഗ് ഉദ്യോഗസ്ഥർ ബാലറ്റ് പേപ്പറുമായി വീട്ടിലെത്തി വോട്ടു ചെയ്യിക്കും. തപാൽ വോട്ടിന് അപേക്ഷിച്ച വോട്ടർമാർക്ക് ഇനി പോളിംഗ് ബൂത്തിൽ നേരിട്ട് ചെന്ന് വോട്ട് ചെയ്യാൻ സാധിക്കില്ല.
Read also : ചേക്കാലിയുടെ അനാഥ കുടുംബത്തിന് സുരക്ഷിതവീടും സ്ഥിരവരുമാനവും; താക്കോൽദാനം ഇന്ന്









































