ചേക്കാലിയുടെ അനാഥ കുടുംബത്തിന് സുരക്ഷിതവീടും സ്‌ഥിരവരുമാനവും; താക്കോൽദാനം ഇന്ന്

By Desk Reporter, Malabar News
Kerala Muslim Jamaath Darul Khair_Key Handover
Representational Image

മലപ്പുറം: ജില്ലയിലെ നിലമ്പൂരിലെ പൂക്കോട്ടുംപാടം ടൗണിൽ ചുമട്ട് തൊഴിലാളിയായിരിക്കെ മരണമടഞ്ഞ ശൈഖ് അലി എന്ന ചേക്കാലിയുടെ നിർധന കുടുംബത്തിന് കേരള മുസ്‌ലിം ജമാഅത്ത് നേതൃത്വത്തിൽ തണലൊരുങ്ങി.

മാമ്പറ്റ സ്വദേശിയായിരുന്ന ചേക്കാലിയുടെ മരണത്തോടെ അനാഥമായ കുടുംബത്തിന് കേരള മുസ്‌ലിം ജമാഅത്ത് ‘മാമ്പറ്റ യൂണിറ്റ്’ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇരുനില വീട് പൂർത്തീകരിച്ചു നൽകിയത്. പതിനേഴ് ലക്ഷം രൂപ ചിലവഴിച്ചാണ്‌ അത്യാവശ്യ സൗകര്യങ്ങളുള്ള ഈ ‘ദാറുൽ ഖൈർ’ നിർമാണം പൂർത്തീകരിച്ചത്.

ഒരു നിലയിൽ കുടുംബത്തിന് താമസിക്കാനും ഒരു നില വാടകക്ക് നൽകി അത്യാവശ്യ ജീവിതച്ചിലവ് സ്‌ഥിരവരുമാനമായി ഉറപ്പാക്കാനും കഴിയുന്ന രീതിയിലാണ് നിർമാണം പൂർത്തീകരിച്ചത്. ആധുനിക നിർമാണ രീതിയാണ് അവലംഭിച്ചത്. വീടിന്റെ സമർപ്പണവും താക്കോൽ വിതരണവും അനുബന്ധമായി നടക്കുന്ന ദുആമജ്‌ലിസും ഇന്ന് രാത്രി 7 മണിക്ക് (2021 മാർച്ച് 26 വെള്ളി) മാമ്പറ്റയിൽ നടക്കും.

സയ്യിദ് മുത്തു കോയ തങ്ങൾ എളങ്കൂർ, കേരള മുസ്‌ലിം ജമാഅത്ത്‌ സംസ്‌ഥാന സെക്രട്ടറി വണ്ടൂർ അബ്‌ദുറഹ്‌മാൻ ഫൈസി, ജില്ലാ പ്രസിഡണ്ട് കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി, ജില്ല സെക്രട്ടറി കെപി ജമാൽ കരുളായി, സിഎച്ച് ഹംസ സഖാഫി മാമ്പറ്റ എന്നിവർ നേതൃത്വം നൽകും.

Kerala Muslim Jamaath_Darul Khair
ചേക്കാലിയുടെ നിർധന കുടുംബത്തിന് കേരള മുസ്‌ലിം ജമാഅത്ത് നേതൃത്വത്തിൽ ഒരുക്കിയ ഇരുനിലവീട്

കേരള മുസ്‌ലിം ജമാഅത്ത്, എസ്‌വൈഎസ്‌, എസ്‌എസ്എഫ് നേതാക്കളും രാഷ്‌ട്രീയ, സാമൂഹിക, സാംസ്‌കാരിക, തൊഴിലാളി നോതാക്കളും ചടങ്ങിൽ സംബന്ധിക്കും ഇതോടനുബന്ധമായി വൈകിട്ട് 4 മണിക്ക് സുഹൃദ് സംഗമവും നടക്കും.

പൂർണ്ണ വായനയ്ക്ക്

Most Read: പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാത്തവർ സൂക്ഷിക്കുക; മുട്ടൻ പണി വരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE