പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാത്തവർ സൂക്ഷിക്കുക; മുട്ടൻ പണി വരുന്നു

By Staff Reporter, Malabar News
aadhaar-pan-link
Representational Image
Ajwa Travels

ന്യൂഡെൽഹി: ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍കാര്‍ഡുകള്‍ വരുന്ന 31ആം തീയതിക്ക്‌ ശേഷം അസാധുവാകും. 1000 രൂപ പിഴയും നല്‍കേണ്ടി വരും. ലോക്‌സഭയില്‍ പാസാക്കിയ പുതിയ ധനകാര്യ ബില്‍ പ്രകാരമാണ്‌ ആധാറുമായി ബന്ധിപ്പിക്കാത്തവര്‍ക്ക്‌ പിഴ ഈടാക്കുന്നത്‌.

നേരത്തെ പല തവണ ആധാറും പാന്‍കാര്‍ഡും ബന്ധിപ്പിക്കാന്‍ കേന്ദ്രം മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. പല തീയതികളും നിശ്‌ചയിച്ചെങ്കിലും പിന്നീട്‌ അവസാന തീയതി നല്‍കിയിരുന്നു. അതേസമയം പിഴതുകയില്‍ വലിയ മാറ്റം വരില്ലെന്നാണ്‌ ധനമന്ത്രാലയം നല്‍കുന്ന സൂചന.

നിലവില്‍ ഉപയോഗിക്കുന്ന പാന്‍ കാര്‍ഡ്‌ അസാധുവാകുന്ന സാഹചര്യം വന്നാല്‍ നികുതി അടക്കുന്നതിന്‌ തടസം നേരിട്ടേക്കും. സമയബന്ധിതമായി നികുതി അടച്ചില്ലെങ്കില്‍ വന്‍ തുക പിഴയായി നല്‍കേണ്ടി വരുകയും ചെയ്യും.

www.incometaxindiafiling.gov.in എന്ന വെബ്‌സൈറ്റ്‌ വഴിയാണ്‌ ആധാറും, പാന്‍ കാര്‍ഡും പരസ്‌പരം ബന്ധിപ്പിക്കേണ്ടത്‌. വെബ്‌സൈറ്റിലെ ലിങ്ക്‌ ആധാര്‍ എന്ന ലിങ്കില്‍ ക്ളിക്ക്‌ ചെയ്‌ത ശേഷം ആവശ്യമായ വിവരങ്ങള്‍ നല്‍കി നടപടികള്‍ പൂര്‍ത്തിയാക്കാം.

കൂടാതെ 567678, 56161 നമ്പറുകള്‍ വഴി എംഎംഎസ്‌ മുഖേനെയും ബന്ധിപ്പിക്കാവുന്നതാണ്‌. UIDPAN എന്ന്‌ ടൈപ്പ്‌ ചെയ്‌ത ശേഷം സ്‌പേസ്‌ നല്‍കി ആധാര്‍ നമ്പറും പാന്‍ നമ്പറും രേഖപ്പെടുത്തിയ ശേഷം എസ്‌.എം.എസ്‌ നല്‍കാം.

Read Also: രാജ്യത്ത് നാളെ ഭാരത്ബന്ദ്; കർഷക സംഘടനകൾ നേതൃത്വം നൽകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE