നിയമസഭാ തിരഞ്ഞെടുപ്പ്; തപാൽ വോട്ടെടുപ്പിന് ഇന്ന് തുടക്കം

By Team Member, Malabar News
postal voting
Representational image

തിരുവനന്തപുരം : സംസ്‌ഥാനത്ത് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ തപാൽ വോട്ടെടുപ്പ് ഇന്ന് ആരംഭിക്കും. ഭിന്നശേഷിക്കാർ, 80 വയസ് കഴിഞ്ഞവർ, കോവിഡ് പോസിറ്റീവായവർ, ക്വാറന്റെയിനിൽ കഴിയുന്നവർ എന്നിവർക്കാണ് തപാൽ വോട്ടെടുപ്പിൽ വോട്ട് ചെയ്യാൻ അവസരം ഒരുങ്ങുന്നത്.

നേരത്തേ ബൂത്ത് ലെവൽ ഓഫീസർ വീട്ടിലെത്തിയപ്പോൾ അപേക്ഷിച്ച 4.02 ലക്ഷം പേർക്കാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ തപാൽ വോട്ടിനുള്ള അവസരം ഉള്ളത്.  പോളിംഗ് ഉദ്യോഗസ്‌ഥർ ബാലറ്റ് പേപ്പറുമായി വീട്ടിലെത്തി വോട്ടു ചെയ്യിക്കും. തപാൽ വോട്ടിന് അപേക്ഷിച്ച വോട്ടർമാർക്ക് ഇനി പോളിംഗ് ബൂത്തിൽ നേരിട്ട് ചെന്ന് വോട്ട് ചെയ്യാൻ സാധിക്കില്ല.

Read also : ചേക്കാലിയുടെ അനാഥ കുടുംബത്തിന് സുരക്ഷിതവീടും സ്‌ഥിരവരുമാനവും; താക്കോൽദാനം ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE