ഗുവാഹത്തി: ബിജെപിയുടെ പരസ്യം നല്കിയ അസമിലെ എട്ട് പത്രങ്ങള്‍ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടന്ന 47 സീറ്റുകളിലും പാര്‍ട്ടി വിജയിക്കുമെന്ന് അവകാശപ്പെടുന്ന തലക്കെട്ടില്‍ പരസ്യം നല്‍കിയതിനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചുവെന്ന് പറഞ്ഞ് കോണ്‍ഗ്രസ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പത്രങ്ങള്‍ക്ക് നോട്ടീസ് നല്‍കിയത്.
അസം മുഖ്യമന്ത്രി സർബാനന്ദ സോനോവൽ, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ, സംസ്ഥാന പ്രസിഡണ്ട് രഞ്ജിത് കുമാർ ദാസ്, ഏഴോളം നേതാക്കൾ എന്നിവർക്ക് എതിരെയാണ് ദിസ്പൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. തങ്ങളുടെ നിലപാട് വ്യക്തമാക്കുന്ന റിപ്പോര്‍ട് അയക്കാന്‍ അസം ചീഫ് ഇലക്ടറല്‍ ഓഫീസര്‍ നിതിന്‍ ഖാഡെ പത്രങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Read Also: ഇരട്ട വോട്ട് റദ്ദാക്കാൻ എന്ത് ചെയ്യും? തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് മറുപടി നൽകും







































