ഇരട്ട വോട്ട് റദ്ദാക്കാൻ എന്ത് ചെയ്യും? തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് മറുപടി നൽകും

By Desk Reporter, Malabar News
ISRO case- Fousiya Hasan in High Court
Ajwa Travels

കൊച്ചി: ഇരട്ട വോട്ട് വിഷയത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇരട്ട വോട്ട് റദ്ദാക്കാൻ എന്ത് നടപടി സ്വീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് ഹൈക്കോടതിയെ അറിയിക്കും. ഇരട്ട് വോട്ട് നീക്കം ചെയ്യാൻ യുദ്ധകാല അടിസ്‌ഥാനത്തിൽ നടപടി സ്വീകരിക്കണമെന്നും ഇതിനായി എന്ത് ചെയ്യാനാകുമെന്നത് ഇന്ന് അറിക്കണമെന്നും ഇടക്കാല ഉത്തരവിൽ കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.

അതേസമയം, വ്യാജ വോട്ട് തടയാൻ എല്ലാ നടപടിയും സ്വീകരിച്ചിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പ് കഴിയാതെ ഇനി വോട്ടർ പട്ടികയിൽ മാറ്റം വരുത്താനാകില്ലെന്നും കമ്മീഷൻ വ്യക്‌തമാക്കി. പ്രതിപക്ഷ നേതാവ് ഹരജി നൽകിയത് പതിനൊന്നാം മണിക്കൂറിലാണെന്നും വോട്ടർ പട്ടികയിലെ പിഴവ് തിരുത്താനുള്ള അവസരങ്ങൾ ഉപയോഗപ്പെടുത്തിയില്ല എന്നും സത്യവാങ്മൂലത്തിൽ കമ്മീഷൻ ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഏഴ് മാസത്തിലധികം എടുത്താണ് രേഖകൾ സംഘടിപ്പിച്ചത് എന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.

Also Read:  പെരിയ ഇരട്ടക്കൊല; പ്രതികളെ ഇന്ന് മുതൽ സിബിഐ സംഘം ചോദ്യം ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE