പെരിയ ഇരട്ടക്കൊല; പ്രതികളെ ഇന്ന് മുതൽ സിബിഐ സംഘം ചോദ്യം ചെയ്യും

By Staff Reporter, Malabar News
Malabarnews_periya
കൃപേഷ്, ശരത് ലാൽ
Ajwa Travels

കാസർഗോഡ്: പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളെ സിബിഐ സംഘം ഇന്നുമുതൽ ജയിലിൽ ചോദ്യം ചെയ്യും. മുഖ്യപ്രതി പീതാംബരനടക്കം 11 പ്രതികളെയാണ് ജയിലിൽ ചോദ്യം ചെയ്യുക. പ്രതികളെ ചോദ്യം ചെയ്യാൻ കഴിഞ്ഞ ദിവസമാണ് കോടതി അന്വേഷണസംഘത്തിന് അനുമതി നൽകിയത്.

മൂന്നുദിവസം നീളുന്ന ചോദ്യം ചെയ്യലാണ് കണ്ണൂർ സെൻട്രൽ ജയിലിൽ സിബിഐ ഇന്ന് തുടക്കമിടുന്നത്. പെരിയയിൽ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരായ ശരത് ലാൽ, കൃപേഷ് എന്നിവർ കൊല്ലപ്പെട്ട കേസിൽ ആദ്യംതന്നെ പ്രതിചേർക്കപ്പെട്ടവരാണ് ഇവരെല്ലാം. പ്രവർത്തി ദിവസങ്ങളിൽ രാവിലെ മുതൽ വൈകിട്ടുവരെ ചോദ്യം ചെയ്യാനാണ് കോടതി അനുമതി നൽകിയത്. സിബിഐ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ.

തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്നു എന്ന് പറഞ്ഞു ക്രൈംബ്രാഞ്ച് പ്രതിചേർത്ത സിപിഎം നേതാക്കളെ അന്വേഷണസംഘം കഴിഞ്ഞ ദിവസം ചോദ്യം ചെയ്‌തിരുന്നു. സിപിഎം ഉദുമ മുൻ ഏരിയ സെക്രട്ടറിയായിരുന്ന കെ മണികണ്‌ഠൻ , പെരിയ ലോക്കൽ സെക്രട്ടറി എൻ ബാലകൃഷ്‌ണൻ, പെരിയ സ്വദേശിയായ മറ്റൊരാൾ എന്നിവരെയാണ് അന്വേഷണസംഘം ചോദ്യം ചെയ്‌തത്‌. ഇരട്ടക്കൊലകേസിൽ മണികണ്‌ഠനും ബാലകൃഷ്‌ണനും നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

Read Also: രാജ്യസഭ തിരഞ്ഞെടുപ്പ് മരവിപ്പിച്ച നടപടിക്ക് എതിരായ ഹരജി ഇന്ന് വീണ്ടും പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE