കോട്ടയം: സീറ്റ് പ്രതിസന്ധിയെ തുടർന്ന് മഹിളാ കോൺഗ്രസ് അധ്യക്ഷ സ്‌ഥാനം രാജി വച്ച് തലമുണ്ഡനം ചെയ്‌ത് പ്രതിഷേധിച്ച ലതികാ സുഭാഷിനെതിരെ നടപടി. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ലതികാ സുഭാഷിനെ നീക്കം ചെയ്‌തതായി കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്‌ഥാനാർഥി പട്ടികയില്‍ പ്രതിഷേധിച്ചാണ് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്‌ഥാനം ലതികാ സുഭാഷ് രാജിവെച്ചത്. പാര്‍ട്ടിക്ക് വേണ്ടി പണിയെടുക്കുന്ന സ്‍ത്രീകളെ അവഗണിച്ചതിനെ തുടർന്നാണ് തന്റെ രാജിയെന്ന് ലതികാ സുഭാഷ് മാദ്ധ്യമങ്ങളോട് വ്യക്‌തമാക്കിയിരുന്നു. നിലവിൽ ഏറ്റുമാനൂരിലെ സ്വതന്ത്ര സ്‌ഥാനാർഥിയാണ് ലതികാ സുഭാഷ്.
Read also: ഖുര്‍ആന്‍ പഠിപ്പിച്ചാൽ മാത്രം പെന്‍ഷന്‍; വർഗീയത പറഞ്ഞ് ബി ഗോപാലകൃഷ്‍ണൻ







































