കൊൽക്കത്ത: നിയമ സഭയിലേക്കുള്ള മൂന്നാംഘട്ട തിരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളില്‍ 77.68 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ അസമില്‍ 82.29 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയത്. ബംഗാളിൽ പലയിടത്തും സംഘര്‍ഷം ഉണ്ടായി.
ആറംബാഗില്‍ തൃണമൂല്‍ സ്ഥാനാര്‍ഥിയായ സുജാത മണ്ഡലിനെ ബിജെപി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്ന് പരാതി ഉയർന്നു. സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ പാര്‍ട്ടി പുറത്ത് വിട്ടു. ഡയമണ്ട് ഹാര്‍ബറില്‍ വോട്ട് ചെയ്യാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകർ അനുവദിക്കുന്നില്ലെന്ന പരാതിയും ഉയര്‍ന്നു.
തൃണമൂൽ നേതാവ് ഗൗതം ഘോഷിന്റെ വസതിയിൽ നിന്ന് മൂന്ന് ഇവിഎം മെഷീനുകളും നാല് വിവിപാറ്റ് മെഷീനുകളും കണ്ടെത്തിയതിനെ തുടർന്ന് ഒരു ഉദ്യോഗസ്ഥനെ തിരഞ്ഞെടുപ്പ് കമ്മീഷൻ സസ്പെൻഡ് ചെയ്തു.
Malabar News: മഞ്ചേശ്വരത്ത് റെക്കോർഡ് പോളിംഗ്; പ്രതീക്ഷയോടെ മുന്നണികൾ






































