കാസർഗോഡ്: ജില്ലയിലെ മഞ്ചേശ്വരത്ത് റെക്കോഡ് പോളിംഗ്. വോട്ടെടുപ്പ് അവസാനിച്ച മണിക്കൂറുകളിലെ കണക്ക് പ്രകാരം 76.61 ശതമാനം പോളിംഗാണ് മഞ്ചേശ്വരത്ത് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ 76.31 ശതമാനമായിരുന്നു പോളിംഗ്. ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കഴിഞ്ഞ തവണ 89 വോട്ടിന് പരാജയപ്പെട്ട മണ്ഡലമാണ് മഞ്ചേശ്വരം.
ഇത്തവണയും സുരേന്ദ്രന്‍ തന്നെയാണ് എന്‍ഡിഎ സ്‌ഥാനാർഥി. മുസ്‌ലിം ലീഗ് സെക്രട്ടറി എകെഎം അഷ്‌റഫാണ് യുഡിഎഫ് സ്‌ഥാനാർഥി. സിപിഎമ്മിന്റെ വിവി രമേശനാണ് എല്‍ഡിഎഫിനായി മൽസരിക്കുന്നത്. അതേസമയം മഞ്ചേശ്വരം മണ്ഡലത്തില്‍ മുസ്‌ലിം ലീഗിനെ പിന്തുണക്കാന്‍ എസ്‌ഡിപിഐ തീരുമാനിച്ചിരുന്നു.
Read Also: കയ്യേറ്റ ശ്രമം ആസൂത്രിതമെന്ന് വീണാ ജോർജ്; പരാതി നൽകും