പത്തനംതിട്ട: ആറാട്ടുപുഴയിൽ തനിക്കെതിരെ നടന്ന കയ്യേറ്റ ശ്രമം ആസൂത്രിതമെന്ന് വീണാ ജോർജ്. താൻ ബൂത്ത് സന്ദർശിക്കുന്നതിനെ എന്തിനാണ് ഭയക്കുന്നതെന്ന് അറിയില്ല. ഇലക്ഷൻ കമ്മീഷൻ സ്‌ഥാനാർഥിക്ക് നൽകുന്ന അവകാശമാണ് നിഷേധിക്കുന്നതെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും വീണ പറഞ്ഞു. ഇന്ന് ഉച്ച തിരിഞ്ഞാണ് ആറാട്ടുപുഴയിൽ വച്ച് വീണാ ജോർജ് സഞ്ചരിച്ച വാഹനം യുഡിഎഫ്, എൻഡിഎ പ്രവർത്തകർ തടഞ്ഞത്. വാഹനം തടഞ്ഞ ശേഷം കയ്യേറ്റ ശ്രമം നടത്തിയെന്നും അസഭ്യം പറഞ്ഞതായും റിപ്പോർട്ടുണ്ട്.
Read also: കഴക്കൂട്ടത്ത് വീണ്ടും സിപിഐഎം-ബിജെപി സംഘര്‍ഷം