മഞ്ചേശ്വരം കോഴക്കേസ്; കെ സുരേന്ദ്രൻ നാളെ ചോദ്യം ചെയ്യലിന് ഹാജരാവും

By Staff Reporter, Malabar News
K Surendran sought legal advice

കാസർഗോഡ്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നാളെ ചോദ്യം ചെയ്യലിന് ഹാജരാകും. കാസർകോട് ജില്ലാ ക്രൈംബ്രാഞ്ച് ഓഫിസിൽ രാവിലെ പത്തിനാണ് സുരേന്ദ്രൻ ഹാജരാകുക. മഞ്ചേശ്വരത്തെ സ്‌ഥാനാർഥിത്വം പിൻവലിക്കാൻ ബിഎസ്‌പി സ്‌ഥാനാർഥിയായിരുന്ന കെ സുന്ദരക്ക് രണ്ടര ലക്ഷം രൂപ കോഴ നൽകിയെന്നും, ഭീഷണിപ്പെടുത്തിയെന്നുമുള്ള പരാതിയിലാണ് കേസ്.

കെ സുന്ദരയുടെ വെളിപ്പെടുത്തലിനെ തുടർന്ന്‌ കാസർഗോഡ് ചീഫ്‌ ജുഡീജ്യൽ മജിസ്‌ട്രേറ്റ്‌ കോടതിയുടെ നിർദ്ദേശ പ്രകാരമാണ്‌ സുരേന്ദ്രനെ ഒന്നാം പ്രതിയാക്കി കേസെടുത്തത്‌. ബദിയടുക്ക പോലീസ്‌ രജിസ്‌റ്റർ ചെയ്‌ത കേസ്‌ പിന്നീട്‌ ജില്ലാ ക്രൈം ബ്രാഞ്ചിന്‌ കൈമാറുകയായിരുന്നു. കാഞ്ഞങ്ങാട്‌ മുൻസിഫ്‌ കോടതിയിൽ നൽകിയ രഹസ്യമൊഴിയിൽ, സുന്ദരയും അമ്മയും ബന്ധുക്കളും പോലീസിൽ നൽകിയ മൊഴി ആവർത്തിച്ചിരുന്നു.

Read Also: കെ റെയിൽ പദ്ധതിക്ക് മുൻ‌കൂർ പാരിസ്‌ഥിതിക അനുമതി വേണ്ടെന്ന് കേന്ദ്രം

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE