കൊച്ചി: നിയമ വിദ്യാർഥിനി മോഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയനായ സിഐ സുധീറിനെ ജോലിയിൽ തിരിച്ചെടുത്തതിനെതിരെ കുടുംബം. മോഫിയയുടെ പിതാവാണ് രംഗത്തെത്തിയത്.
ഭർതൃ വീട്ടുകാർക്കൊപ്പം അന്നത്തെ ആലുവ സ്റ്റേഷൻ സിഐ സിഎൽ സുധീറിനെതിരെയും കുറിപ്പ് എഴുതിവെച്ചായിരുന്നു മോഫിയ ജീവനൊടുക്കിയത്. ഇയാൾക്കെതിരെ ആത്മഹത്യ പ്രേരണക്ക് കേസെടുക്കണമെന്ന ആവശ്യം പരിഗണിച്ചില്ല. കേസ് അന്വേഷണത്തിൽ ഗുരുതര വീഴ്ചയുണ്ടായതായും മോഫിയയുടെ പിതാവ് പറഞ്ഞു.
സിഐയുടെ സസ്പെൻഷൻ പിൻവലിച്ചത് തെറ്റായ നടപടിയാണ്. മോഫിയയുടെ ആത്മഹത്യയിൽ സിഐക്കും പങ്കുണ്ട്. സിഐക്കെതിരായ റിപ്പോർട്ടാണ് സർക്കാരിലേക്ക് പോയത്. പിന്നീട് എന്താണ് സംഭവിച്ചതെന്നറിയില്ല. ഇപ്പോൾ അർത്തുങ്കൽ എസ്എച്ച്ഒ ആയാണ് സുധീറിനെ നിയമിച്ചിരിക്കുന്നത്. ഒന്നാം പ്രതിക്ക് തീവ്രവാദ ബന്ധമുണ്ടെന്നും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും മോഫിയയുടെ പിതാവ് വ്യക്തമാക്കി.
Most Read: ഇറച്ചി മുറിക്കുന്ന യന്ത്രത്തിൽ ഒളിപ്പിച്ച് സ്വർണക്കടത്ത്; കൊച്ചിയിൽ പിടികൂടി






































