മോഫിയയുടെ മരണം; പുനരന്വേഷണം ആവശ്യപ്പെട്ട് കത്ത്, ഡിജിപിക്ക് കൈമാറി

By News Desk, Malabar News
Mofia Parveen_suicide
Ajwa Travels

കൊച്ചി: ആലുവയിലെ നിയമവിദ്യാർഥിനി മോഫിയ പർവീന്റെ ആത്‌മഹത്യയിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അൻവർ സാദത്ത് എംഎൽഎ മുഖ്യമന്ത്രിക്ക് നൽകിയ കത്ത് ഡിജിപിക്ക് കൈമാറി. തുടർനടപടി സ്വീകരിക്കണമെന്ന നിർദ്ദേശത്തോടെയാണ് കത്ത് കൈമാറിയിരിക്കുന്നത്.

കേസിൽ ആരോപണ വിധേയനായ സിഐ സുധീറിനെതിരെ ആത്‌മഹത്യാ പ്രേരണ കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് അൻവർ സാദത്ത് എംഎൽഎ മുഖ്യമന്ത്രിക്ക് കത്തയച്ചത്. മോഫിയയുടെ ആത്‌മഹത്യാ കുറിപ്പിൽ പരാമർശിച്ചിരുന്ന പോലീസ് ഉദ്യോഗസ്‌ഥനെ ഒഴിവാക്കി കുറ്റപത്രം സമർപ്പിച്ചത് ഗുരുതര വീഴ്‌ചയാണെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഉന്നത ഉദ്യോഗസ്‌ഥർ കേസ് പുനരന്വേഷണം നടത്തണമെന്നാണ് ആവശ്യം.

അതേസമയം, കേസിൽ കഴിഞ്ഞ ദിവസം പോലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. മോഫിയയുടെ ഭർത്താവ് ഇരമല്ലൂർ കുറ്റിലഞ്ഞി മലേക്കുടി മുഹമ്മദ് സുഹൈൽ (27), ഭർതൃ പിതാവ് യൂസഫ് (63), ഭർതൃ മാതാവ് റുഖിയ (55) എന്നിവർക്കെതിരേയാണ് കുറ്റപത്രം. കേസിൽ അന്വേഷണം നടത്തിയ റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് സംഘമാണ് ആലുവ ഒന്നാം ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. സ്‌ത്രീധന പീഡനം, ആത്‌മഹത്യാ പ്രേരണ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

Also Read: കൈക്കൂലി കേസ്; മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്‌ഥന് സസ്‌പെൻഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE