കൈക്കൂലി കേസ്; മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്‌ഥന് സസ്‌പെൻഷൻ

By News Desk, Malabar News
Bribery case; Pollution Control Board Officer Suspended

തിരുവനന്തപുരം: കൈക്കൂലി കേസിൽ പ്രതിയായ മലിനീകരണ ബോർഡ് എഞ്ചിനീയറെ സസ്‌പെൻഡ് ചെയ്‌തു. കോടികളുടെ കൈക്കൂലി വീട്ടിൽ ഒളിപ്പിച്ച കേസിലെ രണ്ടാം പ്രതി ജോസ് മോനെതിരെയാണ് നടപടി. വിജിലൻസ് കേസിൽ പ്രതിയായതോടെയാണ് ജോസ് മോനെ സസ്‌പെൻഡ് ചെയ്‌തത്‌.

കേസിൽ അകപ്പെട്ട് ഒളിവിൽ പോയ ജോസ് മോൻ അടുത്തിടെ തിരികെ ജോലിയിൽ പ്രവേശിച്ചത് വിവാദമായിരുന്നു. മലിനീകരണ നിയന്ത്രണ ബോർഡിന്റെ തിരുവനന്തപുരം ഹെഡ് ഓഫിസിലെ സീനിയര്‍ എഞ്ചിനിയറായിരുന്നു ജോസ് മോന്‍. കോട്ടയത്ത് ജോലി ചെയ്‌തിരുന്ന സമയത്ത് അനധികൃതമായ നിരവധി ആളുകളില്‍ നിന്ന് ഇയാൾ കൈക്കൂലി വാങ്ങിയിരുന്നു. ഇതിലൂടെ കോടികളുടെ സ്വത്താണ് ജോസ് മോൻ സമ്പാദിച്ചത്.

ഈ വിവരങ്ങളെല്ലാം കോട്ടയത്തെ പൊലൂഷൻ കണ്‍ട്രോള്‍ ബോര്‍ഡിന്റെ ഓഫിസിൽ നടത്തിയ പരിശോധനയില്‍ വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഇതനുസരിച്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ടും നൽകിയിരുന്നു. ഇതിനിടെയാണ് ജോസ് മോൻ തിരികെ ജോലിയിൽ പ്രവേശിച്ചത്. ഇയാളെക്കുറിച്ചുള്ള വിജിലന്‍സ് അന്വേഷണ റിപ്പോർട് തങ്ങള്‍ക്ക് കിട്ടിയിട്ടില്ലെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വിശദീകരണം.

സംഭവത്തിൽ രൂക്ഷ വിമർശനങ്ങൾ ഉയർന്നതോടെയാണ് ഇയാളെ സസ്‌പെൻഡ് ചെയ്‌തത്‌. അതേസമയം, ജോസ് മോനെതിരായുള്ള വകുപ്പുതല അന്വേഷണം തുടരുമെന്നും അധികൃതർ അറിയിച്ചു.

Also Read: ലൈംഗിക ക്വട്ടേഷൻ; മുഖ്യസൂത്രധാരൻ ദിലീപ്, സർക്കാർ ഹൈക്കോടതിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE