മുംബൈ: കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വാക്സിന് വിതരണത്തില്‍ പരസ്പരം പഴിചാരി മഹാരാഷ്ട്ര സര്‍ക്കാരും കേന്ദ്രവും. വാക്സിന് വിതരണത്തില്‍ പക്ഷാഭേദം കാണിച്ചുവെന്നും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കൂടുതല്‍ വാക്സിന് എത്തിച്ചുവെന്നും മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തൊപെ ആരോപിച്ചു.
മുംബൈയില്‍ വാക്സിന് ക്ഷാമം കാരണം 26 വാക്സിനേഷന് കേന്ദ്രങ്ങള്‍ അടച്ചുപൂട്ടിയതിന് പിന്നാലെയാണ് ആരോപണവുമായി മന്ത്രി രംഗത്ത് വന്നത്. എന്നാൽ മഹാരാഷ്ട്രയില്‍ 1.06 ലക്ഷത്തിലധികം വാക്സിന് ഡോസുകള്‍ നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ധന് അറിയിച്ചു. ഇനിയും 23 ലക്ഷം വാക്സിന് ഡോസുകള്‍ സംസ്ഥാനത്ത് ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വന്നതിന് പിന്നാലെയാണ് രാജ്യത്ത് കൊവിഡ് കേസുകള്‍ ക്രമാതീതമായി ഉയര്‍ന്നത്. 1,26,789 പോസിറ്റീവ് കേസുകളും 685 മരണവും റിപ്പോര്‍ട് ചെയ്തതോടെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് കണക്കാണ് ഉണ്ടായത്. മഹാരാഷ്ട്ര തന്നെയാണ് പ്രതിദിന കേസുകളില്‍ ഒന്നാമത്. 59,907 പോസിറ്റീവ് കേസുകളും 332 മരണവും മഹാരാഷ്ട്രയില്‍ റിപ്പോര്‍ട് ചെയ്തു
Read Also: നടപടിക്രമങ്ങൾ പാലിച്ച് മാത്രമേ റോഹിംഗ്യകളെ മ്യാൻമറിലേക്ക് തിരിച്ചയക്കാൻ പാടുള്ളു; സുപ്രീം കോടതി









































